ring

സ്വപ്നം കാണുന്നവരാണ് നമ്മളിൽ പലരും. എന്നാൽ സ്വപ്നത്തിൽ നടന്നത് പൊലെ ജീവിതത്തിൽ സംഭവിച്ചാലോ. അങ്ങിനെയൊരു അനുഭവമാണ് സാൻഡിയാഗോ സ്വദേശിയായ ജെന്ന ഇവാൻസിന് സംഭവിച്ചത്. തന്റെ കാമുകൻ ബോബിയുമായി യാത്ര ചെയ്യുമ്പോഴാണ് സംഭവം നടക്കുന്നത്. വിവാഹ നിശ്ചയം കഴിഞ്ഞ ജെന്ന ബോബി അണിയിച്ച മോതിരം കയ്യിൽ അണിഞ്ഞിരുന്നു.

സ്വപ്നത്തിൽ ട്രെയിനിൽ സഞ്ചരിക്കുകയായിരുന്ന ജെന്നയും ബോബിയും. പെട്ടെന്ന് കാഴ്ചയിൽ കവർച്ചക്കാരെന്നു തോന്നിക്കുന്ന ഒരുകൂട്ടം ചെറുപ്പക്കാർ അവരുടെ അടുക്കലെത്തി. വിവാഹമോതിരം കവർച്ചക്കാർ കാണാതിരിക്കാൻ ബോബി അത് വിഴുങ്ങാൻ ജെന്നയോട് ആവശ്യപ്പെടുന്നു. ഉടൻതന്നെ ജെന്ന മോതിരം വായിലിട്ട്, വെള്ളം കുടിക്കുകയും ചെയ്തു. രാവിലെ ഉറങ്ങി എഴുന്നേറ്റ് കയ്യിൽ നോക്കിയപ്പോൾ മോതിരം കാണാനില്ല.

തുടർന്ന് സത്യം ജെന്ന മനസിലാക്കി. മോതിരം വിഴുങ്ങുന്നതായി സ്വപ്നം കണ്ട ജെന്ന യഥാർത്ഥത്തിൽ മോതിരം വിഴുങ്ങുകയായിരുന്നു. ഉറക്കത്തിനിടയിൽ അസ്വാഭാവികമായി എന്തോ സംഭവിച്ചെന്ന് സംശയം തോന്നിയെങ്കിലും അത് കാര്യമായി എടുത്തിരുന്നില്ല. പെട്ടെന്ന് തന്നെ ആശുപത്രിയിൽ എത്തി മോതിരം പുറത്തെടുത്തു. ഉറക്കത്തിൽ എഴുന്നേറ്റുനടക്കുന്ന ശീലമുള്ളയാളായിരുന്നു ജെന്ന. അതുകൊണ്ടായിരിക്കും ഇങ്ങനെയൊക്കെ സംഭവിച്ചതെന്ന് ഡോക്ടന്മാർ പറയുന്നു.