ന്യൂഡൽഹി: ഇന്ത്യയുടെ സാമ്പത്തി ളർച്ചാ നിരക്ക് അഞ്ചുശതമാനമായി താഴ്ന്നത് അപ്രതീക്ഷിതമെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ്. രാജ്യം സാമ്പത്തിക മാന്ദ്യത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് വ്യക്തമാക്കിയ അദ്ദേഹം, വളർച്ചാനിരക്ക് ശരിയായ ദിശയിലേക്ക് കൊണ്ടുവരുന്നതിനാകണം സർക്കാരിന്റെ പ്രഥമ പരിഗണന വേണ്ടതെന്നും പറഞ്ഞു.
നടപ്പുസാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ 5.8 ശതമാനം വളർച്ചയാണ് ആർബിഐ പ്റതീക്ഷിച്ചിരുന്നത്. ഭൂരിഭാഗം ആളുകളും പ്റതീക്ഷിച്ചിരുന്നത് ഇന്ത്യയുടെ സാമ്പത്തിക വളർച്ചാനിരക്ക് 5.5 ശതമാനത്തിലും താഴേക്ക് പോകില്ല എന്നാണ്. എന്നാൽ അഞ്ചുശതമാനം അത്ഭുതപ്പെടുത്തിയെന്ന് ശക്തികാന്താ ദാസ് പറയുന്നു.
2019- 20 സാമ്പത്തിക വർഷത്തിലെ 5.5 ശതമാനം വളർച്ചാ നിരക്ക് ആറുവർഷത്തെ ഏറ്റവും കുറഞ്ഞതാണ്. നിരക്കിലുണ്ടായ കുറവ് എന്തുകൊണ്ട് സംഭവിച്ചുവെന്നത് വിലയിരുത്തി വരികയാണെന്നും ശക്തികാന്ത ദാസ് വ്യക്തമാക്കി
വികസിതരാജ്യങ്ങളുടെ രണ്ടാം പാദ വളർച്ചാനിരക്ക് ഒന്നാം പാദത്തെ അപേക്ഷിച്ച് താഴെയാണ്.അതിനാൽ ഇന്ത്യയുടെ തുടർന്നുളള വളർച്ചാനിരക്കിൽ ഇത് സ്വാധീനിക്കാമെന്ന് ശക്തികാന്ത ദാസ് പറയുന്നു. വളർച്ചാനിരക്കിൽ ഒരു ഇടിവിന് തന്നെയാണ് സാധ്യതയെന്നും അദ്ദേഹം പറഞ്ഞു. ആഗോള സാമ്പത്തിക പDJതിസന്ധി ഇന്ത്യയുടെ വളർച്ചയെ ബാധിച്ചിട്ടുണ്ട്. വളർച്ചയിൽ ഒരു തിരിച്ചുവരവിന്റെ കാര്യത്തിൽ കൃത്യമായ ഒരു സമയക്രമം പറയുന്നത് ഏറേ ദുഷ്‌കരമാണ്. നിരവധി കാര്യങ്ങൾ ഇതുമായി ബന്ധപ്പെട്ടു കിടക്കുന്നതായും ശക്തികാന്ത ദാസ് പറയുന്നു.
സമ്പദ്വ്യവസ്ഥയുടെ ഉണർവിന് കേന്ദ്രസർക്കാർ സ്വീകരിച്ച നടപടികളിൽ പ്രതീക്ഷയുണ്ട്. സമയബന്ധിതമായി നടപടികൾ സ്വീകരിച്ചാൽ മാറ്റം ഉറപ്പായും ദൃശ്യമാകും. വിഷയത്തിൽ കേന്ദ്രസർക്കാർ ത്വരിതവേഗതയിലാണ് ഇടപെടുന്നത്. ഇതൊരു തുടർച്ചയായ പ്രക്രിയയാണ്. വെല്ലുവിളികളെ നേരിടാൻ രാജ്യത്തിന് കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും ശക്തികാന്താ ദാസ് പറയുന്നു.