gulf-

ദുബായ് : ജോലിതേടിയെത്തിയ യുവതിയെ ഫ്ളാ​റ്റിൽ വച്ച് പീഡിപ്പിക്കാൻ ശ്രമിച്ച പാകിസ്ഥാൻ സ്വദേശിക്കെതിരെ കേസെടുത്തു. 34 വയസ്സുള്ള പാക്കിസ്ഥാൻ സ്വദേശിയാണ് ഫിലിപ്പീൻസ് സ്വദേശിനിയായ 36കാരിയെ ജോലി നൽകാമെന്ന വ്യാജേന ജുമൈറ വില്ലേജ് സർക്കിളിലെ തന്റെ ഫ്ളാ​റ്റിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കാൻ ശ്രമിച്ചത് എന്നാണ് പരാതി. ജൂൺ ഒൻപതിനാണ് സംഭവം നടന്നത്. യുവതി അൽ ബർഷ പൊലീസ് സ്​റ്റേഷനിൽ പരാതി നൽകി. ഫ്ളാ​റ്റിൽ വച്ച് മദ്യപിച്ച പ്രതി, സ്ത്രീയുടെ വസ്ത്രങ്ങൾ അഴിച്ചുമാ​റ്റുകയും ബലമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ ശ്രമിക്കുകയുമായിരുന്നു.

പാക് സ്വദേശിയെ ഓൺലൈൻ വഴിയാണ് പരിചയപ്പെട്ടതെന്ന് യുവതി മൊഴി നൽകിയിട്ടുണ്ട്. ജോലി അന്വേഷിക്കുന്ന കാര്യം ഇയാളോട് പറഞ്ഞിരുന്നു. തന്റെ റിയൽ എസ്​റ്റേ​റ്റ് കമ്പനിയുടെ ബ്രോക്കർജോലി നൽകാമെന്നും ഇന്റർവ്യൂവിനായി ഓഫീസിലേക്ക് വരാൻ പറയുകയും ചെയ്തു.ജുമൈറ വില്ലേജിലെ ഒരു ഫ്ളാ​റ്റിലാണ് അഭിമുഖത്തിനെത്തിയത്. മദ്യപിച്ചിരുന്ന പ്രതി കയ്യിലും പുറത്തും മർദിച്ചു. മുറിയിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഒരുവിധത്തിൽ ടോയ്ലെറ്റിലേക്ക് ഓടിക്കയറി രക്ഷപ്പെടുകയും പൊലീസിൽ വിവരം അറിയിക്കുകയുമായിരുന്നു. അവിടെ നിന്നും രക്ഷപ്പെട്ട് പൊലീസ് വരുന്നത് വരെ സുരക്ഷാ ജീവനക്കാരനൊപ്പം നിൽക്കുകയായിരുന്നുവെന്നും യുവതി പറഞ്ഞു. സംഭവ ദിവസം പ്രതിക്കൊപ്പം മദ്യപിച്ചതായും ഇവർ പ്രോസിക്യൂഷനോട് സമ്മതിച്ചു.

കസ്​റ്റഡിയിൽ എടുക്കുമ്പോൾ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കാര്യവും മർദിച്ചകാര്യവും പ്രതി നിഷേധിച്ചതായി പൊലീസ് പറഞ്ഞു.അനുമതിയില്ലാതെ മദ്യപിച്ചതിന് രണ്ടുപേർക്കെതിരെയും മ​റ്റൊരുകേസ് ഫയൽ ചെയ്തിട്ടുണ്ട്. യുവതിയെ ആക്രമിച്ചകേസ് കൂടി ഉൾപ്പെടുത്തി പ്രതിയെ കസ്​റ്റഡിയിൽ എടുത്തു.