മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
സാമ്പത്തിക സഹായം നൽകും. വിദഗ്ദ്ധോപദേശം സ്വീകരിക്കും. മാതാപിതാക്കളെ സംരക്ഷിക്കും.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
ആഗ്രഹ സാഫല്യം. ദേവാലയ ദർശനം. ഗതകാല സ്മരണകൾ പങ്കുവയ്ക്കും.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
കൂട്ടുകച്ചവടത്തിൽ നിന്നു പിൻമാറും. ധർമ്മ പ്രവർത്തികൾ ചെയ്യും. മംഗള കർമ്മങ്ങളിൽ പങ്കെടുക്കും.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
വിശിഷ്ട വ്യക്തികളെ പരിചയപ്പെടും. വിദേശ യാത്രയ്ക്ക് അനുമതി. ശാന്തിയും സമാധാനവും.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
സമത്വഭാവന വർദ്ധിക്കും. നറുക്കെടുപ്പിൽ വിജയം.വ്യവസ്ഥകൾ പാലിക്കും.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
ലാഭ ശതമാനം വർദ്ധിക്കും. പ്രത്യുപകാരം ചെയ്യും. യാത്രകൾ വേണ്ടിവരും.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
പൊതുജന ശ്രദ്ധ നേടും. ആരോഗ്യം തൃപ്തികരം. പുതിയ പ്രവർത്തന മേഖല.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
വരവും ചെലവും തുല്യമാകും. സഹപ്രവർത്തകരുടെ സഹായം. പ്രവൃത്തികൾ പൂർത്തീകരിക്കും.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
ആരോപണങ്ങളിൽ നിന്നു മുക്തി. ആത്മാഭിമാനം വർദ്ധിക്കും. അഹോരാത്രിം പ്രവർത്തിക്കും.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി).
പദ്ധതികൾ പൂർത്തീകരിക്കും. ലക്ഷ്യപ്രാപ്തി നേടും. പ്രാർത്ഥനകൾ സഫലമാകും.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
ആരോഗ്യം തൃപ്തികരം. വിട്ടുവീഴ്ചാ മനോഭാവം. അംഗീകാരം ലഭിക്കും.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി).
സ്വസ്ഥതയും സമാധാനവും. അധികാരം ലഭിക്കും. അവസരോചിതമായി പ്രവർത്തിക്കും.