മലപ്പുറം: വാഹനാപകടങ്ങൾ മൂലം നിരവധിപേർക്കാണ് ദിനംപ്രതി ജീവൻ നഷ്ടപ്പെടുന്നത്. അതിൽ മിക്ക അപകടങ്ങളും ഉണ്ടാകുന്നത് ഗതാഗത നിയമം പാലിക്കാത്തതിനാലാണ്. മുടി പോകുമെന്ന് പറഞ്ഞ് ഹെൽമറ്റ് ഉപയോഗിക്കാത്തവരും നിരവധിയാണ്. ഹെൽമറ്റിന്റെ പ്രാധാന്യത്തെപ്പറ്റി പറയുന്ന ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.
മലപ്പുറം പൊലീസ് സ്റ്റേഷനിൽ നിന്ന് ഫിലിപ്പ് മെമ്പാട് എന്ന പൊലീസ് ഉദ്യോഗസ്ഥനാണ് വീഡിയോയിലൂടെ ബോധവത്കരണവുമായെത്തിയിരിക്കുന്നത്. ഇന്ന് മലപ്പുറം പൊലീസ് സ്റ്റേഷന്റെ പിന്നാമ്പുറത്ത് കാണുന്ന 250 ഓളം വരുന്ന വാഹനങ്ങളിൽ പലതും ഓടിച്ചയാളുകൾ ഇന്ന് ജീവിച്ചിരിപ്പില്ലെന്നും, റോഡ് നിയമം പാലിക്കാതെ വാഹനം ഓടിച്ച പലരും ഇന്ന് മണ്ണിനടിയിലാണെന്നും അദ്ദേഹം പറയുന്നു.
വാഹനപരിശോധനയിൽ ഹെൽമറ്റ് ഉപയോഗിക്കണമെന്ന് മോട്ടോർ വഹനവകുപ്പും പൊലീസ് ഡിപ്പാർട്ട്മെന്റും പറയുന്നത് പൊതുജനങ്ങളുടെ സുരക്ഷയ്ക്കായിട്ടാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു. എങ്ങനെ ഹെൽമറ്റ് ധരിക്കണമെന്ന് മറ്റൊരു പൊലീസുകാരൻ വീഡിയോയിൽ കണിക്കുന്നു.
വീഡിയോ കാണാം...