മുൻ ലോകസുന്ദരി, ബോളിവുഡിന്റെ ലേഡി സൂപ്പർസ്റ്റാർ എന്നിങ്ങനെ നിരവധി വിശേഷണങ്ങളാണ് ഐശ്വര്യ റായിക്കുള്ളത്. താരത്തിന് 45 വയസായി എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ തന്നെ പ്രയാസം. ഐശ്വര്യയുടെ സിനിമകൾക്ക് മാത്രമല്ല,സൗന്ദര്യത്തിനും നിരവധി ആരാധകരാണുള്ളത്.
ഇപ്പോഴിതാ തന്റെ സൗന്ദര്യ രഹസ്യം എന്താണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഐശ്വര്യ. രാസവസ്തുക്കളടങ്ങിയ സൗന്ദര്യ വർദ്ധക വസ്തുക്കൾ ഉപയോഗിക്കുന്നത് നല്ലതല്ല എന്ന പക്ഷക്കാരിയാണ് താനെന്ന് ഐശ്വര്യ പറയുന്നു.
സൗന്ദര്യം സംരക്ഷിക്കാനായി അടുക്കളയിലേ ചില വസ്തുക്കളാണ് ഉപയോഗിക്കാറുള്ളതെന്ന് ഐശ്വര്യ വ്യക്തമാക്കി.'ധാരാളം വെള്ളം കുടിക്കും. കടലമാവും മഞ്ഞളും ചേർത്ത് ക്രീം ആക്കിയോ,അല്ലെങ്കിൽ തൈരും ചേർത്ത് മിശ്രിതമാക്കിയോ പുരട്ടും'-ഐശ്വര്യ റായ് പറയുന്നു.