alencier

മലയാള സിനിമയിൽ തന്റേതായ ഇടംകണ്ടെത്തിയ നടനാണ് അലൻസിയർ ലെ ലോപ്പസ്. 1998ൽ പുറത്തിറങ്ങിയ ദയ എന്ന ചിത്രത്തിലൂടെ സിനിമാരംഗത്തേക്ക് ചുവടുവച്ചു. അന്നയും റസൂലും, കമ്മട്ടിപ്പാടം, കസബ, കിസ്മത്, ഗപ്പി, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു. ഞാൻ സ്റ്റീവ് ലോപ്പസ്, മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്സാക്ഷിയും തുടങ്ങിയ സിനിമകളിൽ ഏറെ ശ്രദ്ധേയമായ കഥാപാത്രങ്ങളുമായെത്തി പ്രേഷക മനസുകളിലിടം നേടി. തന്റെ കൂടെ എപ്പോഴുമുള്ളതാണ് സംഗീതമെന്നും ചെറുപ്പത്തിൽ കേട്ട താരട്ടുപാട്ടിലൂടെ സംഗീതം ഏറെ പ്രിയപ്പെട്ടതായെന്നും അലൻസിയർ പറയുന്നു.

സംഗീതം വേദനകളെ മറക്കാൻ സഹായിക്കുമെന്നാണ് അദ്ദേഹത്തിന്റെ ഭാഗം. കൂടെ ഒരു സ്പീക്കർ എപ്പോഴും കൊണ്ടുനടക്കുമെന്നും അലൻസിയർ പറയുന്നു. "കൂടുമ്പോൾ ഇമ്പമുള്ളതാണ് കുടുംബം എന്നാണ് പൊതുവെ പറയാറ്. സംഗീതം പലപ്പോഴും നമ്മുടെ വേദനകളെ മറക്കാൻ സഹായിക്കും. സന്തോഷം തരും. നമ്മുടെ ജീവിതത്തിൽ പലപ്പോഴും വളരെ പോസിറ്റീവ് എനർജി നൽകാൻ സംഗീതത്തിന് കഴിയും. കൗമുദി ടി.വിയിലെ "ഡേ വിത് എ" സ്റ്റാറിലാണ് അലൻസിയർ മനസുതുറന്നത്.

"പാട്ട് കേട്ട് ഉറങ്ങുക, പാട്ട് കേട്ട് ഉണരുക തുടങ്ങി ജീവിതത്തിൽ മുഴുവൻ സംഗീതം നിറഞ്ഞു നിൽക്കുക എന്നത് ഇഷ്ടമുള്ള കാര്യമാണ്. സംഗീതം വളരെ ആസ്വദിക്കുന്ന ആളാണെന്നും അദ്ദേഹം പറയുന്നു. എപ്പോഴും കൂടെ ഒരു സ്പീക്കർ കൊണ്ടുനടക്കാറുണ്ട്. ചില ദിവസങ്ങളിൽ മക്കൾ എടുത്തുകൊണ്ട് പോകും. അപ്പോൾ അത് നന്നായി മിസ് ആവാറുണ്ട്. എവിടെപ്പോയാലും പാട്ട് കേൾക്കും"- അലൻസിയർ പറഞ്ഞു.