kerala-

തിരുവനന്തപുരം:​ ഈ മാസം 19നാണ് കേരള ലോട്ടറിയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനത്തുക നൽകുന്ന 12 കോടി ഓണം ബംപറിന്റെ നറുക്കെടുപ്പ്. ഒന്നാം സമ്മാനം ലഭിക്കുന്ന ഭാഗ്യശാലിക്ക് 7.56 കോടി ലഭിക്കും.

ഏജൻസി കമ്മിഷൻ സമ്മാനത്തുകയുടെ പത്ത് ശതമാനമാണ്. അതായത് 12 കോടിയിൽ നിന്ന് 1.20 കോടി രൂപ ഏജൻസി കമ്മിഷനാണ്. ഇത് കുറച്ചതിന് ശേഷം 10.8 കോടി രൂപയുണ്ട്. ഈ തുകയിൽ നിന്ന് 30 ശതമാനം ആദായ നികുതിയായി ഈടാക്കും. അതായത് 10. 8 കോടിയിൽ നിന്ന് 30 ശതമാനമായ 3.24 കോടി രൂപ കുറച്ച് 7.56 കോടി രൂപ സമ്മാനം ലഭിച്ച വ്യക്തിക്ക് കൈയിൽ കിട്ടും.