ന്യൂഡൽഹി :എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിലെ 2018 -19 സാമ്പത്തിക വർഷത്തെ നിക്ഷേപത്തിന് 8.65 ശതമാനം പലിശ ലഭിക്കുമെന്ന് കേന്ദ്ര തൊഴിൽ മന്ത്രി സന്തോഷ് ഗംഗ്‌വാർ പറഞ്ഞു. ആറ് കോടിയിൽപരം ഇ.പി.എഫ് അംഗങ്ങൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.
2018 -19 സാമ്പത്തിക വർഷത്തെ പി. എഫ് പലിശ 8.65 ശതമാനമായി വർദ്ധിപ്പിക്കാൻ കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇ. പി. എഫ് ബോർഡ് തീരുമാനിച്ചത്. ഇതുംബന്ധിച്ച നിർദ്ദേശം കേന്ദ്ര ധനമന്ത്രാലയം അടുത്തിടെ അംഗീകരിച്ചിരുന്നു. 2017 -18 സാമ്പത്തിക വർഷം 8.55ശതമാനമായിരുന്നു പി. എഫ് പലിശ