ഒറ്റത്തവണ പ്രമാണപരിശോധന
കാറ്റഗറി നമ്പർ 427/2016 പ്രകാരം കോളേജ് വിദ്യാഭ്യാസ വകുപ്പിൽ ലക്ചറർ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ തസ്തികയിലേക്ക് 25, 26, 27 തീയതികളിൽ രാവിലെ 10.30 ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ വച്ച് ഒറ്റത്തവണ പ്രമാണപരിശോധന നടത്തും. അറിയിപ്പ് ലഭിക്കാത്തവർ ജി.ആർ. 2 ബി വിഭാഗവുമായി ബന്ധപ്പെടണം (ഫോൺ: 0471- 2546324).
അഭിമുഖം
കൊല്ലം ജില്ലയിൽ കാറ്റഗറി നമ്പർ 227/2016 വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ അസിസ്റ്റന്റ് (ഫിസിക്കൽ സയൻസ്) മലയാളം മീഡിയം (നേരിട്ടുളള നിയമനം) തസ്തികയുടെ ചുരുക്കപ്പട്ടികയിലുൾപ്പെട്ടവർക്ക് 18, 19, 20 തീയതികളിൽ കൊല്ലം ജില്ലാ ഓഫീസിൽ അഭിമുഖം നടത്തും. അറിയിപ്പ് ലഭിക്കാത്തവർ കൊല്ലം ജില്ലാ ഓഫീസുമായി ബന്ധപ്പെടണം.
ഒ.എം.ആർ പരീക്ഷ
കൊല്ലം, കോട്ടയം, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ കാറ്റഗറി നമ്പർ 279/2018 പ്രകാരം ആരോഗ്യ വകുപ്പിൽ ട്രീറ്റ്‌മെന്റ് ഓർഗനൈസർ ഗ്രേഡ് 2 തസ്തികയിലേക്ക് 24 ന് രാവിലെ 7.30 മുതൽ 9.15 വരെ ഒ.എം.ആർ പരീക്ഷ നടത്തും. അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽ ലഭിക്കും.