food

തനി നാടൻ വിഭവങ്ങളുടെ രുചി അറിയണമെങ്കിൽ ഷാപ്പുകളെ തന്നെ തേടി പോകണം. കള്ളുഷാപ്പിൽ കള്ള് മാത്രമല്ല എരിവും പുളിയും കണക്കിന് ചേർന്ന മീൻകറികൾ ഉൾപ്പടെ നാവിന്റ മുകുളങ്ങളെ രുചി ലഹരിയിലെത്തിക്കുന്ന മറ്റു വിഭവങ്ങളും സുലഭമാണ്. കള്ളുഷാപ്പിലെ ഫാമിലി റെസ്റ്ററന്റ് എന്ന ബോർഡ് വീട്ടമ്മമാരുടെ ഇടയിൽ ഒരു ട്രന്റായി മാറിയിരിക്കുകയാണ്. കരിമീൻ പൊള്ളിച്ചത് മുതൽ കുഞ്ഞൻ നത്തോലി ഫ്രൈ വരെ കേരളത്തിലെ കള്ളുഷാപ്പുകളിലെ വിഭവങ്ങളാണ്. തിരുവനന്തപുരം ജില്ലയിലെ അതിപ്രശ്സ്തമായ പുഞ്ചക്കരിപാടത്തിന് സമീപത്തെ ഒരു കള്ളുഷാപ്പിലെ വിശേഷങ്ങലാണ് സാൾട്ട് ആൻഡ് പെപ്പറിലൂടെ പരിചയപ്പെടുത്തുന്നത്. തലക്കറി മുതൽ വരാല് വറുത്തതിന് സൂപ്പർ ടേസ്റ്റുകളാണ് ഈ എപ്പിസോഡിൽ പരിചയപ്പെടുത്തുന്നത്.

വീഡിയോ