s-jaisankar-

ന്യൂഡൽഹി : മോദി സർക്കാരിന്റെ കീഴിൽ ഇന്ത്യ ആഗോളതലത്തിൽ കൂടുതൽ ശക്തരായെന്ന് വിദേശകാര്യ മന്ത്റി എസ് ജയ്ശങ്കർ. രണ്ടാം മോദി സർക്കാരിന്റെ നൂറാം ദിവസത്തിന്റെ ഭാഗമായി നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു കേന്ദ്രമന്ത്രിയുടെ വിലയിരുത്തൽ. ആഗോളതലത്തിലെ അജണ്ടകൾ തീരുമാനിക്കുന്നതിൽ ഇന്ത്യയുടെ ശബ്ദം മെച്ചപ്പെട്ടതായും അദ്ദേഹം പറഞ്ഞു.

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം 90 ശതമാനം പൂർണവും 10 ശതമാനം ഭാഗികവുമാണെന്നാണ് ജയ്ശങ്കർ പറഞ്ഞു. വ്യാപാരമേഖലയുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങളെക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു ജയ്ശങ്കറിന്റെ പ്രതികരണം. ഏതൊരു ബന്ധത്തിലും പ്രശ്നങ്ങൾ സ്വാഭാവികമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അതിർത്തി കടന്നുള്ള ഭീകരവാദമാണ് രാജ്യം നേരിടുന്ന ഏ​റ്റവും വലിയ വെല്ലുവിളി. പാകിസ്ഥാനിൽ നിന്നാണ് ഇന്ത്യ ഏ​റ്റവും കൂടുതൽ വെല്ലുവിളി നേരിടുന്നതെന്നും അദ്ദേഹം പറഞ്ഞു. ആഫ്രിക്കയിൽ ഇന്ത്യ 18 എംബസികൾ തുറക്കുമെന്നും ജയ്ശങ്കർ പറഞ്ഞു.