chandrayan-2

വാഷിംഗ്ടൺ: ഇന്ത്യ വിക്ഷേപിച്ച ചന്ദ്രയാൻ രണ്ടിലെ വിക്രം ലാൻഡറിനെക്കുറിച്ച് അന്വേഷിച്ച് പ്രശസ്ത ഹോളിവുഡ് നടനും സംവിധായകനുമായ ബ്രാഡ്‌പിറ്റ്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ താമസിക്കുന്ന അമേരിക്കൻ ബഹിരാകാശ യാത്രികൻ നിക്ക് ഹേഗിനോടാണ് ബ്രാഡ് പിറ്റ് ചന്ദ്രയാനെക്കുറിച്ച് അന്വേഷിച്ചത്. ബ്രാഡ് പിറ്റ് ബഹിരാകാശ യാത്രികനായി അഭിനയിക്കുന്ന ആഡ് ആസ്ട്ര എന്ന ചലച്ചിത്രത്തിന്റെ പ്രചരണഭാഗമായി നാസ ടിവി സംപ്രേക്ഷണം ചെയ്ത പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു ബ്രാഡ് പിറ്റ്.

20 മിനിറ്റ് നീണ്ട വീഡിയോകോളിലൂടെയാണ് ബ്രാഡ് പിറ്റ് നിക്ക് ഹേഗുമായി സംവദിച്ചത്. ഭാരമില്ലായ്മയെക്കുറിച്ചുമൊക്കെ ബ്രാഡ് പി​റ്റ്‌ ചോദിക്കുന്നുണ്ട്. അതിനിടെയാണ് ഇന്ത്യയുടെ ചന്ദ്രയാനെ കണ്ടോ എന്ന്‌ചോദിച്ചത്. ഇല്ല എന്നായിരുന്നു ഹേഗിന്റെ മറുപടി. മറ്റ് രണ്ട് അമേരിക്കന്‍ ബഹിരാകാശയാത്രികർക്കും രണ്ട് റഷ്യൻ യാത്രികർക്കും ഒരു ഇറ്റാലിയൻ യാത്രികനും ഒപ്പമാണ് നിക്ക് ഹേഗ് ഇപ്പോള്‍ ബഹിരാകാശ നിലയിൽ തങ്ങുന്നത്.

വീഡിയോ നാസ ട്വിറ്ററിലൂടെ പങ്കു വെച്ചിട്ടുണ്ട്.

LIVE NOW: There's an incoming call … from space! 👨‍🚀 @AstroHague is talking to #AdAstra actor Brad Pitt about what it’s like to live and work aboard the @Space_Station. Watch: https://t.co/yQzjEx1tr8

— NASA (@NASA) September 16, 2019