കൊച്ചി: കനറാ ബാങ്ക്, എട്ടു മുതൽ 12-ാം ക്ളാസ് വരെ പഠിക്കുന്ന കേരളത്തിലെ വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന 'കനറാ നോളഡ്‌ജ് ചാമ്പ് 2019" പൊതു വിജ്ഞാന ക്വിസ് 22ന് എറണാകുളത്ത് നടക്കും. ഒരു സ്‌കൂളിൽ നിന്ന് പരമാവധി, രണ്ടുപേർ വീതമുള്ള രണ്ടു ടീമുകൾക്ക് മത്സരിക്കാം. 50,000 രൂപയാണ് ഒന്നാം സമ്മാനം.
രണ്ടാംസ്ഥാനക്കാർക്ക് 30,000 രൂപയും മൂന്നാംസ്ഥാനത്തിന് 20,000 രൂപയും ലഭിക്കും. വിജയികൾ ദേശീയതല സെമി ഫൈനലിലേക്ക് യോഗ്യത നേടും. താത്പര്യമുള്ള വിദ്യാർത്ഥികൾ സ്‌കൂൾ മുഖേന അടുത്തുള്ള കനറാ ബാങ്ക് ശാഖയിലോ ഓഫീസിലോ ബന്ധപ്പെടണം. ഫോൺ: 94479 53241