കൊച്ചി: അന്താരാഷ്‌ട്ര അർബുദ രോഗ സമന്വയ ചികിത്സാ സമ്മേളനം 2020 ഫെബ്രുവരി എട്ട്, ഒമ്പത് തീയതികളിൽ കൊച്ചി ലെ മെറിഡിയനിൽ നടക്കും.അർബുദരോഗ ചികിത്സയിൽ സമന്വയ സംയോജിത ചികിത്സാരംഗത്തെ പ്രമുഖർ സംബന്ധിക്കും.
ഹോമിയോപ്പതിയിൽ ഗവേഷണങ്ങൾക്ക് ഊന്നൽനൽകി കഴിഞ്ഞ ആറുവർഷമായി പ്രവർത്തിക്കുന്ന ഗ്ളോബൽ ഹോമിയോപ്പതി ഫൗണ്ടേഷനാണ് (ജി.എച്ച്.എഫ്) ആണ് സമ്മേളനം സംഘടിപ്പിക്കുന്നത്. ഗാന്ധിജിയുടെ പ്രപൗത്രി ഇളാ ഗാന്ധിയാണ് ജി.എച്ച്.എഫിന്റെ മുഖ്യ അന്താരാഷ്‌ട്ര രക്ഷാധികാരി. ഇതിനോടകം വേൾഡ് ഹോമിയോപ്പതി സമ്മിറ്റ് ഉൾപ്പെടെ ഒട്ടേറെ അന്താരാഷ്‌ട്ര സമ്മേളനങ്ങൾ ജി.എച്ച്.എഫ് സംഘടിപ്പിച്ചിട്ടുണ്ട്.
വിദേശ പ്രതിനിധികളും മഹാരാഷ്‌ട്ര, കേരള സർക്കാരുകൾ, കേന്ദ്ര ആരോഗ്യ മന്ത്രാലയം, ആയുഷ് മന്ത്രാലയം, കേന്ദ്ര ഹോമിയോപ്പതി ഗവേഷണ കൗൺസിൽ, കേന്ദ്ര ആയർവേദ/സിദ്ധ/യൂനാനി കൗൺസിൽ, ദേശീയ ആയുഷ് മിഷൻ തുടങ്ങിയവയും കൊച്ചിയിലെ സമ്മേളനത്തിൽ സംബന്ധിക്കും. വിവിധ ചികിത്സാ വിഭാഗങ്ങളുടെ സംയോജിത ചികിത്സാ സാദ്ധ്യതകൾ കണ്ടെത്തുക, തുടർ ഗവേഷണങ്ങൾക്ക് വഴിതുറക്കുക, അർബുദ ചികിത്സാരംഗത്ത് വ്യക്തമായ മാനദണ്ഡം രൂപപ്പെടുത്തുക എന്നിവയാണ് സമ്മേളനത്തിന്റെ ലക്ഷ്യങ്ങൾ. രജിസ്‌ട്രേഷനും വിവരങ്ങൾക്കും : 93490 00100 വെബ്‌സൈറ്ര് : www.icio2020. com