ന്യൂഡൽഹി: പാക് അധീന കാശ്മീർ ഇന്ത്യയുടെ ഭാഗമാണെന്നും ഒരുനാൾ ഇന്ത്യയുടെ കീഴിലാവുമെന്നാണ് പ്രതീക്ഷയെന്നും വിദേശകാര്യ മന്ത്റി എസ്. ജയ്ശങ്കർ. പാക് അധീന കാശ്മീരിനെ കുറിച്ചുള്ള ഇന്ത്യയുടെ നിലപാടാണിതെന്നും അദ്ദേഹം വ്യക്തമാക്കി.
നല്ല ഒരു അയൽബന്ധമാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. പക്ഷേ, ഒരു അയൽരാജ്യത്ത് നിന്നും അതിന് വെല്ലുവിളി ഉയരുകയാണ്. അതിർത്തി കടന്നുള്ള ഭീകരവാദം അവസാനിപ്പിക്കാനും നല്ല അയൽക്കാരായി മാറാനും ആ രാജ്യത്തിന് കഴിയാത്തിടത്തോളം വെല്ലുവിളി തുടരുക തന്നെ ചെയ്യും. കാശ്മീരിലെ പ്രശ്നങ്ങൾക്ക് കാരണം ആർട്ടിക്കിൾ 370 അല്ല. പാകിസ്താൻ പിന്തുണയോടെയുള്ള ഭീകരവാദമാണ്പ്രശ്നങ്ങൾക്ക് പിന്നിൽ ഒരു വിദേശനയം പോലെ അയൽരാജ്യത്തിന് നേരെ ഭീകരപ്രവർത്തനം നടത്തുന്ന മറ്റൊരു രാജ്യത്തെ ലോകത്ത് എവിടെയെങ്കിലും കാണാനാകുമോ എന്നും മന്ത്റി ജയ്ശങ്കർ ചോദിച്ചു.