താനുമായുള്ള ലൈെംഗികബന്ധം പകർത്തി ദൃശ്യങ്ങൾ പുറത്തുവിട്ടെന്ന് സ്റ്റാൻഡ് അപ്പ് കൊമേഡിയൻ കെവിൻ ഹാർട്ടിനെതിരെ ആരോപണവുമായി യുവതി. 2017ലുണ്ടായ സംഭവത്തിലാണ് മോഡലായ 28 കാരി ഇപ്പോൾ പരാതി നൽകിയിരിക്കുന്നത്. 60 മില്യൺ പൗണ്ട് നഷ്ടപരിഹാരം നൽകണമെന്നാണ് യുവതി ആവശ്യപ്പെട്ടത്.
2017 ൽ താനും കെവിൻ ഹാർട്ടും തമ്മിൽ ലാസ്‌വെഗസിലെ ഒരു ഹോട്ടലിൽ വച്ച് ലൈംഗിക ബന്ധത്തിലേർപ്പെട്ടെന്നും എന്നാൽ താൻ അറിയാതെ ഇതിന്റെ ദൃശ്യങ്ങൾ കെവിൻ പകർത്തിയെന്നുമാണ് പരാതി. കെവിൻ ഹാർട്ട്, ജൊനാഥൻ ജാക്സൺ, കോസ്മോപൊളിറ്റനടക്കമുള്ള കമ്പനികൾക്കെതിരെയാണ് കേസ്.
മാനസിക പീഡനം, സ്വകാര്യതയുടെ ലംഘനം തുടങ്ങിയ കുറ്റങ്ങൾ ചൂണ്ടിക്കാട്ടിയാണ് യുവതി പരാതി നൽകിയിരിക്കുന്നത്. ലൈംഗിക ബന്ധത്തിലേർപ്പെടുന്നത് ഷൂട്ട് ചെയ്യുന്നുണ്ടെന്ന് തനിക്ക് യാതൊരു അറിവുമുണ്ടായിരുന്നില്ലെന്ന് യുവതി പരാതിയിൽ പറയുന്നു. സംഭവത്തിലൂടെ പബ്ലിസിറ്റി നേടുകയായിരുന്നു ഹാർട്ടിന്റെ ലക്ഷ്യമെന്ന് യുവതി പറയുന്നു. മാദ്ധ്യമങ്ങളിൽ നിറഞ്ഞു നിൽക്കാൻ വേണ്ടിയാണ് ഹാർട്ട് വീഡിയോ പകർത്തിയതും പുറത്ത് വിട്ടതെന്നും യുവതി
ആരോപിച്ചു.