earthquakes

കാസർകോട്: പള്ളിക്കര പൂച്ചക്കാട് മീത്തൽ തൊട്ടിയിൽ ഭൂചലനം അനുഭവപ്പെട്ടു. വീടുകളിലെ സാധനങ്ങൾ നിലത്തുവീണ് പൊട്ടുകയും വാതിലുകളും ജനലുകളും തനിയേ അടഞ്ഞുതുറക്കുകയും ചെയ്‌തോടെ നാട്ടുകാർ പരിഭ്രാന്തരായി. ഇന്നലെ രാത്രി ഏഴരയോടെയാണ് സംഭവം. പതിനഞ്ചോളം വീട്ടുകാർക്കാണ് ഭൂചലനം അനുഭവപ്പെട്ടത്. ഇവർ ഇറങ്ങിയോടി.

പൂച്ചക്കാട് ചിറക്കാൽ പാലത്തിനടുത്ത് ഉയർന്ന സ്ഥലത്താണ് വീടുകളുള്ളത്. നാരായണൻ, രാഘവൻ, ഭാസ്‌കരൻ, കാർത്ത്യായനി, സുബൈർ, റെയിൽവെ കൃഷ്ണൻ, കുട്ടിയൻ, ബാലകൃഷ്ണൻ തുടങ്ങിയവരുടെ വീടുകളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. കാസർകോട്ട് ഭൂചലനത്തിന്റെ പ്രതീതിയുണ്ടായതായി വിവരം ലഭിച്ചിട്ടുണ്ടെന്നും ആളപായമുണ്ടായിട്ടില്ലെന്നും ഭൂചലനമാണെന്ന സ്ഥിരീകരണം ഇനിയും ലഭിച്ചിട്ടില്ലെന്നുമാണ് സംസ്ഥാന ദുരന്ത നിവാരണ കൺട്രോൾ റൂമിൽ നിന്ന് അറിയിച്ചത്. സംഭവമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി. .