eldos-

കൊച്ചി : രാഷ്ട്രീയ പ്രവർത്തനം മാത്രമല്ല പാട്ടും തനിക്കുവഴങ്ങുമെന്ന് തെളിയിച്ചയാളാണ് പെരുമ്പാവൂർ എം.എൽ.എ എൽദോസ് കുന്നപ്പള്ളി. ഇപ്പോഴിതാ പാട്ടുമാത്രമല്ല ഡാൻസിലും താൻ ഒട്ടും പിന്നോട്ടല്ല എന്ന് തെളിയിക്കുകയാണ് എൽദോസ് കുന്നപ്പള്ളി. ഒരു സ്വകാര്യപരിപാടിക്കിടെയാണ് എം.എൽ.എയുടെ കിടിലൻ ഡാൻസ് അരങ്ങേറിയത്. ഇതിന്റെ ദൃശ്യങ്ങൾ വ്യാപകമായാണ് പ്രചരിക്കുന്നത്.

സൗബിൻ ഷാഹിറിന്റെ അമ്പിളി എന്ന ചിത്രത്തിലെ ഞാൻ ജാക്സണല്ലടാ ജോക്കറല്ലടാ എന്ന ഗാനത്തിനും ഒരു നാടൻ പാട്ടിനുമാണ് എം.എൽ.എ നൃത്തം ചവിട്ടുന്നത്. വേദിയിലെ ആളുകളും കുട്ടികളും എം.എൽ.എയ്‌ക്കൊപ്പം നൃത്തം വയ്ക്കുന്നുണ്ട്. എൽദോസ് തന്നെയാണ് ഈ വീഡിയോ ഫേസ്ബുക്കിൽ പങ്കുവച്ചിരിക്കുന്നത്.