ന്യൂഡൽഹി : ലോക അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ മെഡൽ നേടിയിട്ടുള്ള ഏക ഇന്ത്യക്കാരിയായ അഞ്ജു ബോബി ജോർജിന്റെ ബംഗളുരുവിലെ കായിക അക്കാഡമിയുടെ പ്രവർത്തനത്തിനായി കേന്ദ്ര കായിക മന്ത്രാലയം അഞ്ചുകോടി രൂപ അനുവദിച്ചു. ഇന്നലെ അഞ്ജുവും ഭർത്താവും പരിശീലകനുമായ റോബർട്ട് ജോർജും കേന്ദ്ര കായിക മന്ത്രി കിരൺ റിജിജുവിനെ സന്ദർശിച്ചിരുന്നു. പിന്നാലെയാണ് അക്കാഡമിക്ക് ധനസഹായം അനുവദിച്ചതായി മന്ത്രി ട്വിറ്ററിലൂടെ അറിയിച്ചത്.