ശ്രീലങ്കയിൽ ചെെനയുടെ ലോട്ടസ് ടവർ ഉദ്ഘാടനം ചെയ്തു. ഇന്നലെയാണ് കൊളംബോ നഗരത്തിന്റെ ഹൃദയഭാഗത്ത് ലോട്ടസ് ടവർ എന്ന 350 അടി ഉയരമുള്ള കെട്ടിടം ഉദ്‌ഘാടനം ചെയ്തത്. 30,600 ചതുരശ്രയടിയാണ് വിസ്തീർണ്ണമുള്ള 17 നിലകളുള്ള കെട്ടിടമാണിത് . ടെലിവിഷൻ ടവർ, ഹോട്ടൽ, ടെലികമ്മ്യൂണിക്കേഷൻ മ്യൂസിയം, കോൺഫറൻസ് ഹാൾ, നിരീക്ഷണ ഡെക്ക്, ഷോപ്പിങ് മാൾ എന്നിവയും ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്.
ശ്രീലങ്കയും ചെെനയും തമ്മിലുള്ള വിദേശ ബന്ധത്തെ തുടർന്ന് മുൻ ശ്രീലങ്കൻ പ്രസിഡന്റ് മഹേന്ദ്ര രജപക്ഷെയുടെ കാലത്താണ് ഈ ടവർ നിർമ്മാണം ആരംഭിച്ചത്.ഏകദേശം 100 മില്യന്‍ ഡോളർചെലവിൽ നിർമ്മിച്ച ഈ ടവറിന്റെ 80 ശതമാനം ഫണ്ടും മുടക്കിയിരിക്കുന്നത് ചൈനയാണ്. 2012 ലാണ് ശ്രീലങ്കയും ചൈനയും ലോട്ടസ് ടവർ നിർമ്മിക്കാനുള്ള കരാറിൽ ഒപ്പ് വച്ചത്. ചൈനയുടെ നാഷണൽ ഇലക്ട്രോണിക് ഇമ്പോർട്ട് ആൻഡ് എക്സ്പോര്‍ട്ട് കോർപറേഷനാണ് ഇതിനു ചുക്കാൻ പിടിച്ചിരിക്കുന്നത്. ഫണ്ടിന്റെ അഭാവം മൂലം പലപ്പോഴും ഇതിന്റെ നിർമ്മാണം നിർത്തിവയ്ക്കേണ്ടി വന്നിരുന്നു. ഈ ടവർ ശ്രീലങ്കയുടെ 'ഡിജിറ്റൽ ടിവി ടവർ' ആയി ഭാവിയിൽ മാറും എന്നാണ് പ്രതീക്ഷിക്കുന്നത്. മാത്രമല്ല രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് ഈ ടവർ സഹായകമാകും എന്നും ശ്രീലങ്ക പ്രതീക്ഷിക്കുന്നു.എന്നാൽ ഭാവിയിൽ ഇന്ത്യക്ക് ഇത് ഭീഷണിയാകുമോ എന്ന് നീരീക്ഷിച്ച് വരികയാണ്.