വിവിധ ബാങ്കുകളിലെ ക്ലറിക്കൽ തസ്തികയിലെ 12,075 ഒഴിവുകളിലേക്ക് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ബാങ്കിംഗ് പേഴ്സണൽ സെലക്ഷൻ അപേക്ഷ ക്ഷണിച്ചു. അലഹബാദ് ബാങ്ക്, ആന്ധ്രബാങ്ക്, ബാങ്ക്് ഒഫ് ബറോഡ, ബാങ്ക് ഒഫ് ഇന്ത്യ, ബാങ്ക് ഒഫ് മഹാരാഷ്ട്ര, കനറാ ബാങ്ക്, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, കോർപറേഷൻ ബാങ്ക്, ഇന്ത്യൻ ബാങ്ക്, ഇന്ത്യൻ ഓവർസീസ് ബാങ്ക്, ഓറിയന്റൽ ബാങ്ക് കോമേഴ്സ്, പഞ്ചാബ് നാഷണൽ ബാങ്ക്, പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക്, സിൻഡിക്കറ്റ് ബാങ്ക്, യുസിഒ ബാങ്ക്, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, യുണൈറ്റഡ് ബാങ്ക് ഒഫ് ഇന്ത്യ തുടങ്ങിയ ബാങ്കുകളിലെ ഒഴിവുകളിലേക്കാണ് തിരഞ്ഞെടുപ്പ്.
കേരളത്തിൽ 349 ഒഴിവുണ്ട്. യോഗ്യത ബിരുദം. പ്രായം 20‐28. 2019 സെപ്തംബർ ഒന്നിനെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. പ്രിലിമിനറി, മെയിൽ പരീക്ഷകളിലൂടെയാണ് തെരഞ്ഞെടുപ്പ്. കേരളത്തിൽ ആലപ്പുഴ, കണ്ണൂർ, കൊച്ചി, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട് തിരുവനന്തപുരം, തൃശൂർ എന്നിവിടങ്ങൾ പ്രിലിമിനറി പരീക്ഷയുടേയും കൊച്ചിയും തിരുവനന്തപുരവും മെയിൻ പരീക്ഷയുടെയും കേന്ദ്രങ്ങളാണ്.
ഒരുമണിക്കൂർ പ്രിലിമിനറി പരീക്ഷയിൽ നൂറ് മാർക്കിന്റെ നൂറ് ചോദ്യങ്ങളാണുണ്ടാവുക. ഇംഗ്ലീഷ് ലാംഗ്വേജ്, ന്യൂമറിക്കൽ എബിലിറ്റി, റീസണിങ് എനിവയിൽനിന്നാണ് ചോദ്യങ്ങൾ. 2 മണിക്കൂർ 40 മിനിറ്റ് മെയിൻ പരീക്ഷയിൽ ജനറൽ/ഫിനാൻഷ്യൽ അവയർനസ്, ജനറൽ ഇംഗ്ലീഷ്, റീസണിങ് എബിലിറ്റി ആൻഡ് കംപ്യൂട്ടർ ആപ്റ്റിറ്റ്യൂഡ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ് എന്നിവയിൽന്നിന്നായി ആകെ 200 മാർക്കിന്റെ 190 ചോദ്യങ്ങളുണ്ടാകും. www.ibps.in വഴി ഓൺലൈൻ രജിസ്ട്രേഷനുള്ള അവസാന തീയതി ഒക്ടോബർ 9.
ആർമി പബ്ളിക് സ്കൂളുകളിൽ
ആർമി വെൽഫെയർ എഡ്യുക്കേഷൻ സൊസൈറ്റിക്ക് കീഴിലുള്ള ആർമി പബ്ലിക് സ്കൂളുകളിൽ അദ്ധ്യാപകരാകാൻ അവസരം. വിവിധ കന്റോൺമെന്റിനും മിലറ്ററി സ്റ്റേഷനും കീഴിലായി 137 സ്കൂളുകളാണുള്ളത്. പിജിടി/ ടിജിടി/ പിആർടി വിഭാഗങ്ങളിലാണ് ഒഴിവ്. പിജിടി യോഗ്യത 50 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദവും ബിഎഡും. ടിജിടി 50 ശതമാനം മാർക്കോടെ ബിരുദവും ബിഎഡും പിആർടി 50 ശതമാനം മാർക്കോടെ ബിരുദവും ബിഎഡ്/ദ്വിവത്സര ഡിപ്ലോമ. ഓൺലൈൻ സ്ക്രീനിങ് പരീക്ഷ, ഇന്റർവ്യു, ഇവാല്യുവേഷൻ ഓഫ് ടീച്ചിങ് സ്കിൽസ് ആൻഡ് കംപ്യൂട്ടർ പ്രൊഫിഷൻസി എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. ഭാഷാ അധ്യാപകർക്ക് ഉപന്യാസം,
സംഗ്രഹിക്കൽ എന്നിവയുണ്ടാകും. ആവശ്യമായ തസ്തികകളിൽ കംപ്യൂട്ടർ പ്രൊഫിഷ്യൻസി ടെസ്റ്റും നടത്തും. സ്ക്രീനിങ് ടെസ്റ്റിന് സി ടെറ്റ്/ടെറ്റ് നിർബന്ധമില്ല. എന്നാൽ ടിജിടി/പിആർടി നിയമനത്തിന് സി ടെറ്റ്/ ടെറ്റ് വേണം. പ്രായം തുടക്കക്കാർക്ക് 40 ൽ താഴെ, പ്രവൃത്തിപരിചയമുള്ളവർക്ക് 57ൽ താഴെ. ഒക്ടോബർ 19, 20 തീയതികളിലാണ് പരീക്ഷ. തിരുവനന്തപുരത്തും പരീക്ഷാകേന്ദ്രമുണ്ട്. ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി സെപ്തംബർ 21.വിശദവിവരത്തിന് : apscsb.in അല്ലെങ്കിൽ www.awesindia.com
നോർത്ത് സെൻട്രൽ റെയിൽവേയിൽ
നോർത്ത് സെൻട്രൽ റെയിൽവേക്ക് കീഴിൽ ഉത്തർപ്രദേശിലെ ടുണ്ട്ലയിലുള്ള കോളേജിൽ അധ്യാപകരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 22 ഒഴിവുണ്ട്. അഭിമുഖം വഴിയാണ് തെരഞ്ഞെടുപ്പ് പാർട്ടൈം കരാറിലാണ് നിയമനം. ലക്ചറർ(പിജിടി): ബയോളജി, ഇംഗ്ലീഷ്, കൊമേഴ്സ്, ഹിസ്റ്ററി ആൻഡ് സിവിക്സ്, മാത്തമാറ്റിക്സ്, ജ്യോഗ്രഫി, ഹിന്ദി, ഇക്കണോമിക്സ് എന്നീ വിഷയങ്ങളിൽ ഓരോ ഒഴിവുകളാണുള്ളത്. അസി. ടീച്ചർ(ടിജിടി) മാത്സ് ആൻഡ് സയൻസ് മൂന്ന്, മ്യൂസിക്/വോക്കൽ, പിടിഐ(പുരുഷൻ), സോഷ്യൽ സയൻസ്, ഇംഗ്ലീഷ് ആൻഡ് ജ്യോഗ്രഫി എന്നിവയിൽ ഓരോ ഒഴിവുമാണുള്ളത്.പ്രൈമറി ടീച്ചർ(പിആർടി) ആറൊഴിവുണ്ട്. വാക് ഇൻ ഇന്റർവ്യു നവംബർ 4, 5, 6 തിയതികളിൽ.അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്തംബർ 30. വിശദവിവരവും അപേക്ഷാഫോറവും :ncr.indianrailways.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും.
വിശ്വഭാരതി സർവകലാശാലയിൽ
വിശ്വഭാരതി സർവകലാശാലയിൽ വിവിധ വിഭാഗങ്ങളിൽ പ്രൊഫസർ, അസോസിയറ്റ് പ്രൊഫസർ, അസി. പ്രൊഫസർ തസ്തികകളിലേക്ക് ശാന്തിനികേതനിലെ വിശ്വഭാരതി സർവകലാശാല അപേക്ഷ ക്ഷണിച്ചു. 45 ഒഴിവുകളാണുള്ളത് . ഫിലോസഫി, ജേണലിസം ആൻഡ് മാസ്കമ്യൂണിക്കേഷൻ, ഏൻഷ്യന്റ് ഇന്ത്യൻ ഹിസ്റ്ററി കൾച്ചർ ആൻഡ് ആർകിയോളജി, ഹിസ്റ്ററി, സോഷ്യൽ ആൻഡ് കൾച്ചറൽ ആന്ത്രോപോളജി, കംപാരിറ്റീവ് റിലീജിയൺ, ഇൻഡോ ടിബറ്റൻ സ്റ്റഡീസ്, ബംഗാളി, ചൈനീസ്, ജപ്പാനീസ്, ജർമൻ, ഇറ്റാലിയൻ, ഇംഗ്ലീഷ്, ബോട്ടണി, കെമിസ്ട്രി, സുവോളജി, ബയോടെക്നോളജി, പ്ലാന്റ് പ്രൊട്ടക്ഷൻ, എഡ്യുക്കേഷൻ, യോഗിക് ആർട് ആൻഡ് സയൻസ്, സിത്താർ, പെയിന്റിങ്, ഡിസൈൻ, ജ്യോഗ്രഫി, ഇക്കണോമിക്സ്, എഐഎച്ച്സി ആൻഡ് എ, ആന്ത്രപോളജി, കംപരിറ്റീവ് ലിറ്ററേച്ചർ, ഉറുദു, ഫ്രഞ്ച്, റഷ്യൻ, ഹിന്ദി, സ്റ്റാറ്റിസ്റ്റിക്സ്, എൻവയോൺമെന്റൽ സയൻസ്, ബയോടെക്നോളജി, കംപ്യൂട്ടർ ആൻഡ് സിസ്റ്റം സയൻസസ്, ടാഗോർ സ്റ്റഡീസ്, അഗ്രികൾച്ചറൽ സ്റ്റാറ്റിസ്റ്റിക്സ്, ഹോർട്ടികൾച്ചർ, അഗ്രികൾച്ചറൽ എൻജിനിയറിങ്, സോഷ്യൽ വർക്ക്, വുമൺ സ്റ്റഡീസ്, ക്ലാസിക്കൽ മ്യൂസിക്, റാം രസ കല, ഗ്രാഫിക് ആർട്, സംസ്കൃതം എന്നീ വിഭാഗങ്ങളിലാണ് ഒഴിവുകൾ .
ബന്ധപ്പെട്ട വിഷയങ്ങളിൽ പി എച് ഡി ഉള്ളവർക്കും ബിരുദാനന്ത ബിരുദം ഉള്ളവർക്കും ബിരുദ ധാരികൾക്കും അപേക്ഷിക്കാൻ കഴിയുന്നവയാണ് തസ്തികകൾ.45 വയസ് വരെയുള്ളവർക്ക് പ്രൊഫസർ തസ്തികയിലേക്കും 40 വയസ് വരെയുള്ളവർക്ക് അസ്സോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്കും 35 വയസ് വരെയുള്ളവർക്ക്അസി. പ്രൊഫസർ തസ്തികയിലേക്കും അപേക്ഷിക്കാം.വിശദവിവരത്തിന് : www.visvabharati.ac.in അപേക്ഷാ ഫോറം www.visva-bharati.ac.in എന്ന വെബ് സൈറ്റിൽ ലഭിക്കും.അപേക്ഷ ലഭിക്കേണ്ട അവസാന തീയതി: ഒക്ടോബർ 20.
കർണാടക സെൻട്രൽ യൂണിവേഴ്സിറ്റിയിൽ
കർണാടക സെൻട്രൽ യൂണിവേഴ്സിറ്റിയിൽ വിവിധ അനദ്ധ്യാപക തസ്തികകളിൽ 59 ഒഴിവുണ്ട്. പ്രൈവറ്റ് സെക്രട്ടറി, എസ്റ്റേറ്റ് ഓഫീസർ, അസി. എൻജിനിയർ, സെക്യൂരിറ്റി ഓഫീസർ, സെക്ഷൻ ഓഫീസർ, അസിസ്റ്റന്റ്, സീനിയർടെക്നിക്കൽ അസി.(കംപ്യൂട്ടർ), പേഴ്സണൽ അസി., സീനിയർ ടെക്നിക്കൽ അസി.(ലാബ്), നേഴ്സിങ് ഓഫീസർ, പ്രൊഫസഷണൽ അസി., യുഡിസി, സെക്യൂരിറ്റി ഇൻസ്പക്ടർ, ഫാർമസിസ്റ്റ്, ലൈബ്രറി അസി., ലബോറട്ടറി അസി., എൽഡിസി, ഡ്രൈവർ, ലൈബ്രറി അറ്റൻഡന്റ്, ലബോറട്ടറി അറ്റൻഡന്റ്, മെഡിക്കൽ അറ്റൻഡന്റ്/ഡ്രസ്സർ, എംടിഎസ്/പ്യൂൺ/ ഓഫീസർ അറ്റൻഡന്റ് എന്നീ തസ്തികകളിലാണ് ഒഴിവ്. www.cuk.ac.in വഴി ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി ഒക്ടോബർ അഞ്ച്.
തമിഴ്നാട് മർക്കന്റൈൽ ബാങ്കിൽ
തമിഴ്നാട് മർക്കന്റൈൽ ബാങ്കിന്റെ ഇൻസ്പക്ഷൻ ഡിപാർട്ട്മെന്റിൽ അസി. മാനേജർ, സീനിയർ മാനേജർ, മാനേജർ, ചീഫ് മാനേജർ തസ്തികകളിൽ ഒഴിവുണ്ട്. ഇതേ ബാങ്കിൽനിന്നും വിരമിച്ചവർക്കും മറ്റു ബാങ്കിൽനിന്ന് വിരമിച്ചവർക്കും അപേക്ഷിക്കാം. ഇൻസ്പക്ഷൻ ഡിപാർട്മെന്റിൽ ഒരുവർഷത്തെ പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന. ഉയർന്ന പ്രായം 61. 2019 ആഗസ്ത് 31നെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. ഇന്റർവ്യുവിന്റെ അടിസ്ഥാനത്തിൽ തൂത്തുക്കുടിയിലായിരിക്കും നിയമനം. The General Manager, Human Resources Development Department,Tamilnad Mercantile Bank Ltd. Head Office, # 57, V. E. Road,Thoothukudi 628 002 എന്നവിലാസത്തിൽ അപേക്ഷ ലഭിക്കാനുള്ള അവസാന തീയതി സെപ്തംബർ 25. വിശദവിവരത്തിന് www.tmb.in
ഡൽഹി സബോഡിനേറ്റ് സർവീസിൽ 982 ഒഴിവ്
ഡൽഹി സർക്കാരിന്റെ വിവിധ ഒഴിവുകളിലേക്ക് ഡൽഹി സബോർഡിനേറ്റ് സർവീസസ് സെലക്ഷൻ ബോർഡ് അപേക്ഷ ക്ഷണിച്ചു. അസി. ടീച്ചർ (പ്രൈമറി) 637, അസി. ടീച്ചർ നേഴ്സറി) 141, ജൂനിയർ എൻജിനിയർ (സിവിൽ) 204 എന്നിങ്ങനെയാണ് ഒഴിവ്. അസി. ടീച്ചർ (പ്രൈമറി) യോഗ്യത സീനിയർസെക്കൻഡറിയും എലമെന്ററി എഡ്യുക്കേഷനിൽ ദ്വിവത്സര ഡിപ്ലോമയും അല്ലെങ്കിൽ സീനിയർ സെക്കൻഡറിയും എലമെന്ററി എഡ്യുക്കേഷനിൽ നാലുവർഷത്തെ ബിരുദവും അല്ലെങ്കിൽ തത്തുല്യം.
പ്രായപരിധി 30ൽ താഴെ. അസി. ടീച്ചർ(നേഴ്സറി) 45 ശതമാനം മാർക്കോടെ പ്ലസ്ടു, രണ്ട് വർഷത്തിൽ കുറയാത്ത ദൈർഘ്യമുള്ള നേഴ്സറി ടീച്ചർ എഡ്യുക്കേഷൻ പ്രോഗ്രാം സർടിഫിക്കറ്റ്/ഡിപ്ലോമ. അല്ലെങ്കിൽ ബിഎഡ്(എഡ്യുക്കേഷൻ). സെക്കൻഡറി തലത്തിൽ ഹിന്ദി നിർബന്ധമായും പഠിക്കണം. പ്രായപരിധി 30ൽ താഴെ.ജൂനിയർ എൻജിനിയർ (സിവിൽ) യോഗ്യത സിവിൽ എൻജിനിയറിങിൽ ബിരുദം/ഡിപ്ലോമ. പ്രായ പരിധി 30ൽ താഴെ പരീക്ഷാമാധ്യം ഇംഗ്ലീഷ്/ഹിന്ദി. ഡൽഹി/ നാഷണൽ ക്യാപ്പിറ്റൽ റീജണിൽ മാത്രമായിരിക്കും പരീക്ഷാകേന്ദ്രം. www.dssb.delhi.gov.in വഴി ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി ഒക്ടോബർ 15.
കുസാറ്റിൽ
കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാലയിൽ ഫിസിക്സ് പഠനവകുപ്പിലെ ടെക്നിക്കൽ അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിൽ ഒരുവർഷത്തേക്കാണ് നിയമനം. മൂന്നൊഴിവുണ്ട്. യോഗ്യത 55 ശതമാനം മാർക്കോടെ ഫിസിക്സിൽ ബിരുദം അല്ലെങ്കിൽ ഇൻസ്ട്രുമെന്റേഷൻ/ഇലക്ട്രോണിക്സിൽ ത്രിവത്സര ഡിപ്ലോമ. www.cusat.ac.in എന്നവെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കണം. അവസാന തീയതി സെപ്തംബർ 30.