സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ വിവിധ വിഭാഗങ്ങളിലേക്ക് സ്പെഷ്യലിസ്റ്റ് ഓഫീസർ തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. ആകെ 477 ഒഴിവുകളുണ്ട്.
ജൂനിയർ മാനേജ്മെന്റ് ഗ്രേഡ്-I, മിഡിൽ മാനേജ്മെന്റ് ഗ്രേഡ്-II, III, സീനിയർ മാനേജ്മെന്റ് ഗ്രേഡ്-IV വിഭാഗങ്ങളിലെ ഒഴിവുകളാണ്. തസ്തിക, ഒഴിവുകളുടെ എണ്ണം, സംവരണം, എന്ന ക്രമത്തിൽ ചുവടെ. 1. ഡെവലപ്പർ ഗ്രേഡ് I 147 (ജനറൽ 62, ഒ.ബി.സി. 39, എസ്.സി. 22, എസ്.ടി. 10, ഇ.ഡബ്ല്യു.എസ്. 14),2. 2. ഡെവലപ്പർ ഗ്രേഡ് II 34 (ജനറൽ 16, ഒ.ബി.സി. 9, എസ്.സി. 4, എസ്.ടി. 2, ഇ.ഡബ്ല്യു.എസ്. 3),3.സിസ്റ്റം/സെർവർ അഡ്മിനിസ്ട്രേറ്റർ -47 (ജനറൽ 21, ഒ.ബി.സി. 12, എസ്.സി. 7, എസ്.ടി. 3, ഇ.ഡബ്ല്യു.എസ്. 4), 4. ഡേറ്റ ബേസ് അഡ്മിനിസ്ട്രേറ്റർ -29 (ജനറൽ 14, ഒ.ബി.സി. 7, എസ്.സി. 4, എസ്.ടി. 2, ഇ.ഡബ്ല്യു.എസ്. 1),5. ക്ലൗഡ് അഡ്മിനിസ്ട്രേറ്റർ -15 (ജനറൽ 8, ഒ.ബി.സി. 3, എസ്.സി. 2, എസ്.ടി. 1, ഇ.ഡബ്ല്യു.എസ്. 1),6. നെറ്റ്വർക്ക് എൻജിനീയർ -14 (ജനറൽ 8, ഒ.ബി.സി. 3, എസ്.സി. 1, എസ്.ടി. 1, ഇ.ഡബ്ല്യു.എസ്. 1), 7. ടെസ്റ്റർ -4 (ജനറൽ 3, ഒ.ബി.സി. 1), 8. ഡബ്ല്യു.എ.എസ്. അഡ്മിനിസ്ട്രേറ്റർ -6 (ജനറൽ 5, ഒ.ബി.സി. 1), 9. ഇൻഫ്രാസ്ട്രക്ചർ എൻജിനീയർ -6 (ജനറൽ 5, ഒ.ബി.സി. 1), 10. യു.എക്സ്. ഡിസൈനർ -3 (ജനറൽ), 11. ഐ.ടി. റിസ്ക് മാനേജർ-1 (ജനറൽ), 12. ഐ.ടി. സെക്യൂരിറ്റി എക്സ്പെർട്ട് ഗ്രേഡ് I- 61 (ജനറൽ 27, ഒ.ബി.സി. 16, എസ്.സി. 9, എസ്.ടി. 4, ഇ.ഡബ്ല്യു.എസ്. 5), 13. പ്രോജക്ട് മാനേജർ -14 (ജനറൽ 8, ഒ.ബി.സി. 3, എസ്.സി. 1, എസ്.ടി. 1, ഇ.ഡബ്ല്യു.എസ്. 1), 14. ആപ്ലിക്കേഷൻ ആർക്കിടെക്റ്റ്-5 (ജനറൽ 1, ഒ.ബി.സി. 1), 15.
ടെക്നിക്കൽ ലീഡ്- 4 (ജനറൽ 3, ഒ.ബി.സി. 1), 16. ഇൻഫ്രാസ്ട്രക്ചർ ആർക്കിടെക്റ്റ് ഗ്രേഡ്-II 2 (ജനറൽ), 17. ഇൻഫ്രാസ്ട്രക്ചർ എൻജിനീയർ-2 (ജനറൽ), 18. ഐ.ടി. സെക്യൂരിറ്റി എക്സ്പെർട്ട് ഗ്രേഡ് II 18 (ജനറൽ 10, ഒ.ബി.സി. 4, എസ്.സി. 2, എസ്.ടി. 1, ഇ.ഡബ്ല്യു.എസ്. 1), 19. ഐ.ടി. സെക്യൂരിറ്റി എക്സ്പെർട്ട് ഗ്രേഡ് III 15 (ജനറൽ 8, ഒ.ബി.സി. 3, എസ്.സി. 2, എസ്.ടി. 1, ഇ.ഡബ്ല്യു.എസ്. 1), 20. ഐ.ടി. റിസ്ക് മാനേജർ ഗ്രേഡ് II 5 (ജനറൽ 4, ഒ.ബി.സി. 1), 21. ഇൻഫ്രാസ്ട്രക്ചർ ആർക്കിടെക്റ്റ്-ഗ്രേഡ്-II 2 (ജനറൽ), 22. ഡെപ്യൂട്ടി മാനേജർ (സൈബർ സെക്യൂരിറ്റി-എത്തിക്കൽ ഹാക്കിങ്)- 10 (ജനറൽ 6, ഒ.ബി.സി. 2, എസ്.സി. 1, ഇ.ഡബ്ല്യു.എസ്. 1), 23. ഡെപ്യൂട്ടി മാനേജർ (സൈബർ സെക്യൂരിറ്റി-ത്രെട്ട് ഹണ്ടിങ്)- 4 (ജനറൽ 3, ഒ.ബി.സി. 1), 24. ഡെപ്യൂട്ടി മാനേജർ (സൈബർ സെക്യൂരിറ്റി-ഡിജിറ്റൽ ഫോറെൻസിക്)- 4 (ജനറൽ 3, ഒ.ബി.സി. 2, എസ്.സി. 1,
ഇ.ഡബ്ല്യു.എസ്. 1), 25. സെക്യൂരിറ്റി അനലിസ്റ്റ്- 13 (ജനറൽ 8, ഒ.ബി.സി. 3, എസ്.സി. 1, ഇ.ഡബ്ലു.എസ്. 1), 26. മാനേജർ (സൈബർ സെക്യൂരിറ്റി-എത്തിക്കൽ ഹാക്കിങ്)- 1 (ജനറൽ) , 27. മാനേജർ (സൈബർ സെക്യൂരിറ്റി-ഡിജിറ്റൽ ഫോറെൻസിക്)- (ജനറൽ 1), 28. ചീഫ് മാനേജർ (വൾനറബിലിറ്റി മാനേജ്മെന്റ് ആൻഡ് പെനിട്രേഷൻ ടെസ്റ്റിങ്)-1 (ജനറൽ), 29. ചീഫ് മാനേജർ (ഇൻസിഡന്റ് മാനേജ്മെന്റ് ആൻഡ് ഫോറെൻസിക്സ്)-2 (ജനറൽ), 30. ചീഫ് മാനേജർ (സെക്യൂരിറ്റി അനലറ്റിക്സ് ആൻഡ് ഓട്ടോമേഷൻ)-2 (ജനറൽ), 31. ചീഫ് മാനേജർ(എസ്.ഒ.സി. ഇൻഫ്രാസ്ട്രക്ചർ മാനേജ്മെന്റ്)-1 (ജനറൽ), 32. ചീഫ് മാനേജർ (എസ്.ഒ.സി. ഗവേണൻസ്)-1 (ജനറൽ) , 33. ചീഫ് മാനേജർ (സൈബർ സെക്യൂരിറ്റി-എത്തിക്കൽ ഹാക്കിങ്)- 3 (ജനറൽ) , 34. ചീഫ് മാനേജർ (സൈബർ സെക്യൂരിറ്റി-ഡിജിറ്റൽ ഫോറെൻസിക്)- 3 (ജനറൽ) , 35. ചീഫ് മാനേജർ (സൈബർ സെക്യൂരിറ്റി-ത്രെട്ട് ഹണ്ടിങ്)- 3 (ജനറൽ).
ഓൺലൈൻ എഴുത്തുപരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം. മാനേജർ, ചീഫ് മാനേജർ തസ്തികകളിൽ അഭിമുഖത്തിലൂടെയാകും തിരഞ്ഞെടുപ്പ്. കേരളത്തിൽ കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിൽ വെച്ചാവും എഴുത്തുപരീക്ഷ നടക്കുക.
തസ്തിക,യോഗ്യത എന്നിവ സംബന്ധിച്ച വിശദ വിവരങ്ങൾക്കും അപേക്ഷക്കും /www.sbi.co.in/careers1 സന്ദർശിക്കുക : അവസാനതീയതി: സെപ്തംബർ 25
ബാങ്ക് ഒഫ് ബറോഡയിൽ
ബാങ്ക് ഒഫ് ബറോഡയിൽ സെക്ടർ സ്പെഷ്യലിസ്റ്റ് കം പ്രൊഡക്ട് മാനേജരുടെ തസ്തികയിൽ 15 ഒഴിവുണ്ട്. കരാർ അടിസ്ഥാനത്തിലാണ് നിയമനം. യോഗ്യത ബിരുദം/ എൻജിനിയറിങ്/ അഗ്രികൾച്ചർ സ്പെഷ്യലിസ്റ്റ്. എംബിഎ അല്ലെങ്കിൽ തത്തുല്യ യോഗ്യത അഭിലഷണീയം. പ്രായം 28‐40. ഓൺലൈൻ രജിസ്ട്രേഷൻ തുടങ്ങി. അവസാന തീയതി ഒക്ടോബർ 1. വിശദവിവരത്തിന് www.bankofbaroda.co.in/careers
നേവൽ ഫിസിക്കൽ ആൻഡ് ഓഷ്യനോഗ്രാഫിക് ലബോറട്ടറി
പ്രതിരോധ വകുപ്പിനു കീഴിലെ ഡി.ആർ.ഡി.ഒയുടെ സുപ്രധാന ലബോറട്ടറി വിഭാഗമായ നേവൽ ഫിസിക്കൽ ആൻഡ് ഓഷ്യനോഗ്രാഫിക് ലബോറട്ടറി , കൊച്ചി (എൻപിഒഎൽ) ജൂനിയർ റിസേർച്ച് ഫെലോ -6 തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു.ഒക്ടോബർ 18 വരെ അപേക്ഷിക്കാം. വാക് ഇൻ ഇന്റർവ്യൂ ഒക്ടോബർ 20 ന് നടക്കും. സ്ഥലം: Naval Physical and Oceanographic Laboratory, Thrikkakara P.O., Kochi 682021.
നാഷണൽ ഫെർട്ടിലൈസേഴ്സ് ലിമിറ്റഡ്
നാഷണൽ ഫെർട്ടിലൈസേഴ്സ് ലിമിറ്റഡിന്റെ വിജയ്പുർ യൂണിറ്റിൽ (മദ്ധ്യപ്രദേശ്) അവസരം.ട്രേഡ്/ ടെക്നീഷ്യൻ/ ഗ്രാജുവേറ്റ് വിഭാഗങ്ങളിലെ അപ്രന്റിസ്ഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. റീജിയണൽ ഡയറക്ടർ ഒഫ് അപ്രന്റിസ്ഷിപ്പ് ട്രെയിനിങ് (ആർ.ഡി.എ.ടി.), ബോർഡ് ഒഫ് അപ്രന്റിസ്ഷിപ്പ് ട്രെയിനിങ് (ബി.ഒ.എ.ടി.) എന്നിവയ്ക്ക് കീഴിലായി 145 ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഒരു വർഷമായിരിക്കും ട്രെയിനിങ് കാലാവധി.കൂടുതൽ വിവരങ്ങൾക്കും അപേക്ഷയ്ക്കും www.nationalfertilizers.com സന്ദർശിക്കുക : അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : സെപ്തംബർ 21.
നബാർഡിൽ
നബാർഡിന്റെ ( നാഷണൽ ബാങ്ക് ഒഫ് അഗ്രിക്കൾച്ചർ ആൻഡ് റൂറൽ ഡെവലപ്മെന്റ് ) ഡെവലപ്മെന്റ് അസിസ്റ്റന്റ് / ഡെവലപ്മെന്റ് അസിസ്റ്റന്റ് (ഹിന്ദി) ഗ്രൂപ്പ് ബി തസ്തികകളിലേക്ക് അപേക്ഷിക്കാം.
നബാർഡിന്റെ nabard.org വെബ്സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. ഓൺലൈൻ അപേക്ഷാ ഫോം സമർപ്പിക്കാനുള്ള അവസാന തീയതി ഒക്ടോബർ 2 ആണ്.
ബാൽമർ ലൗറിയിൽ
കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ബാൽമർ ലൗറി ആൻഡ് കമ്പനി ലിമിറ്റഡ് വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡെപ്യൂട്ടി മാനേജർ (സെയിൽസ് കോഡിനേഷൻ), അസിസ്റ്റന്റ് മാനേജർ ( പ്രൊജക്ട് -ഇൻ- ചാർജ്), അസിസ്റ്റന്റ് മാനേജർ (ഓപ്പറേഷൻസ്), ഡെപ്യൂട്ടി മാനേജർ (പ്രൊഡക്ഷൻ), ഡെപ്യൂട്ടി മാനേജർ(ഇലക്ട്രിക്കൽ) , ഡെപ്യൂട്ടി മാനേജർ (കൊമേഴ്സ്യൽ) , അസിസ്റ്റന്റ് മാനേജർ (സെയിൽസ്) എന്നിങ്ങനെയാണ് ഒഴിവുകൾ. സെപ്തംബർ 30 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: www.balmerlawrie.com.
നാഷണൽ ഇൻസ്റ്രിറ്റ്യൂട്ട് ഒഫ് ടെക്നോളജി
ഡൽഹിയിലെ നാഷണൽ ഇൻസ്റ്രിറ്റ്യൂട്ട് ഒഫ് ടെക്നോളജി പ്രൊജക്ട് അസോസിയേറ്റ്, ലാബ് എൻജിനീയർ, ഗസ്റ്റ് ഫാക്കൽറ്റി തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. സെപ്തംബർ 25ന് വാക് ഇൻ ഇന്റർവ്യൂ നടക്കും. വിശദവിവരങ്ങൾക്ക്: nitdelhi.ac.in
എൻജിനിയേഴ്സ് ഇന്ത്യ ലിമിറ്റഡ്
നവരത്ന കമ്പനിയായ എൻജിനീയേഴ്സ് ഇന്ത്യ ലിമിറ്റഡ് എക്സിക്യൂട്ടീവ് തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. സെപ്തംബർ 23 വരെ അപേക്ഷിക്കാം. recruitment.eil.co.in/ എന്ന വെബ്സൈറ്റുവഴി അപേക്ഷിക്കാം.
മോയിൽ ലിമിറ്റഡ്
നാഗ്പൂരിലെ മോയിൽ ലിമിറ്റഡ് ചീഫ് മാനേജർ, മാനേജർ/ചീഫ് മാനേജർ (സിസ്റ്റം), മാനേജർ (പേഴ്സണൽ), മാനേജർ/ചീഫ് മാനേജർ (ഫിനാൻസ് ആൻഡ് അക്കൗണ്ട്സ്), ഇളക്ട്രിക്കൽ സൂപ്പർവൈസർ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു.ഒക്ടോബർ 5 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: moil.nic.in. വിലാസം: “Office of Joint General Manager (Personnel) Recruitment Cell, MOIL Limited, MOIL Bhavan, 1-A, Katol Road, Nagpur – 440013 (Maharashta).
ഓയിൽ ഇന്ത്യ ലിമിറ്റഡ്
ഓയിൽ ഇന്ത്യ ലിമിറ്റഡ് സീനിയർ ഓഫീസർ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. സെപ്തംബർ 28 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: www.oil-india.com
ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ്
ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ ,മെക്കാനിക്കൽ വിഭാഗങ്ങളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒക്ടോബർ 3 വരെ അപേക്ഷിക്കാം. bel-india.in എന്ന വെബ്സൈറ്റുവഴി അപേക്ഷിക്കാം.
എൽഐസിയിൽ അസിസ്റ്റന്റാകാം; 8000ത്തിലേറെ ഒഴിവുകൾ
ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഒഫ് ഇന്ത്യയിൽ അസിസ്റ്റന്റ് തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അഖിലേന്ത്യാ തലത്തിൽ 8000ത്തിലേറെ ഒഴിവുകളുണ്ട്. കേരളത്തിൽ വിവിധ ഡിവിഷണൽ ഓഫീസുകൾക്കു കീഴിലായി 165 ഒഴിവുകളാണുള്ളത്.യോഗ്യത: അംഗീകൃത സർവകലാശാലാ ബിരുദം.ശമ്പളം: 14,435 - 40,080 രൂപ. അപേക്ഷ: www.licindia.in/Bottom-Links/Recruitment-of-Assistants-2019 എന്ന ലിങ്കിൽ പ്രസിദ്ധീകരിച്ചിട്ടുള്ള വിജ്ഞാപനം വായിച്ചു മനസിലാക്കിയ ശേഷം അപേക്ഷിക്കുക.ഓൺലൈൻ അപേക്ഷയിലേക്കുള്ള ലിങ്കും ഇതിൽ ലഭ്യമാണ്.ഫീസ്: എസ്.സി, എസ്.ടി, ഭിന്നശേഷി വിഭാഗങ്ങളിൽപ്പെടുന്നവർക്ക് 85 രൂപ. മറ്റുള്ളവർക്ക് 510 രൂപ. ഓൺലൈനായി ഫീസ് അടയ്ക്കാവുന്നതാണ്. ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി - ഒക്ടോബർ ഒന്ന്
ഹെവി എൻജിനിയറിംഗ് കോർപറേഷൻ
ഹെവി എൻജിനിയറിംഗ് കോർപറേഷനിൽ 60 ഒഴിവുകൾ. ഇലക്ട്രീഷ്യൻ, ഫിറ്റർ, ഫോർഗർ കം ഹീറ്റ് ട്രീറ്റർ, ഫൗണ്ട്രിമാൻ, മെഷ്യനിസ്റ്റ്, മൗൾഡർ, റിഗ്ഗർ കം ക്രെയിൻ ഓപ്പറേറ്റർ, ടർണർ, വെൽഡർ കം ഗ്യാസ് കട്ടർ എന്നിങ്ങനെയാണ് തസ്തികകൾ. പ്രായ പരിധി: 33 . അപേക്ഷിക്കേണ്ട അവസാന തീയതി: ഒക്ടോബർ 4 . വിശദവിവരങ്ങൾക്ക്: www.hecltd.com
സിഐഎസ്എഫ്
സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിൽ (സിഐഎസ്എഫ്) 994 ഒഴിവുകൾ. കുക്ക്: 350, കോബ്ളർ : 13, വാഷർമാൻ :133, കാർപെന്റർ: 14, ബാർബർ:109, സ്വീപ്പർ : 270, ഇലക്ട്രീഷ്യൻ: 3, പെയിന്റർ: 6, മേസൺ: 5, മലി: 4, പ്ളമ്പർ: 4 എന്നിങ്ങനെയാണ് ഒഴിവുകൾ. പുരുഷന്മാർക്കാണ് അവസരം. പ്രായപരിധി : 18- 23. അപേക്ഷിക്കേണ്ട അവസാന തീയതി: ഒക്ടോബർ 22 . വിശദവിവരങ്ങൾക്ക്:www.cisf.gov.in
സെൻട്രൽ കോൾഫീൽഡിൽ
സെൻട്രൽ കോൾഫീൽഡിൽ 750 ഒഴിവുകൾ. ഫിറ്റർ, വെൽഡർ, ഇലക്ട്രീഷ്യൻ, കംപ്യൂട്ടർ ഓപ്പറേറ്രർ, പമ്പ് ഓപ്പറേറ്റർ, മെഷ്യനിസ്റ്റ്, ടർണർ എന്നിങ്ങനെയാണ് ഒഴിവ്. പ്രായം: 18 - 30. അപേക്ഷിക്കേണ്ട അവസാന തീയതി: ഒക്ടോബർ 15 .വിശദവിവരങ്ങൾക്ക്: www.centralcoalfields.in/ind