പ്രോട്ടീൻ ശരീരഭാരം കുറയ്ക്കുമെന്നാണ് ചില പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നത്. പ്രഭാതഭക്ഷണം പ്രോട്ടീൻ സമ്പന്നമാക്കുന്നതാണ് കൂടുതൽ നല്ലത്. പ്രോട്ടീൻ അടങ്ങിയ ഭക്ഷണം വേഗം വയറു നിറഞ്ഞതായുള്ള തോന്നലുളവാക്കുന്നതാണ് പ്രധാന കാര്യം. ഇത് അമിത ഭക്ഷണത്തിൽ നിന്ന് നമ്മെ തടയും. പ്രോട്ടീൻ അടങ്ങിയ ഭക്ഷണം കഴിക്കുമ്പോൾ ശരീരത്തിലെ കൂടുതൽ കലോറി എരിഞ്ഞു തീരുമെന്നതാണ് മറ്റൊരു സന്തോഷവാർത്ത.
പ്രോട്ടീൻ അടങ്ങിയ ഭക്ഷണം മറ്റ് പോഷകഘടകങ്ങളാലും സമ്പന്നമാണെന്നതിൽ നമ്മുടെ രോഗപ്രതിരോധ ശേഷി വർദ്ധിക്കാനും ചർമ്മത്തെ പ്രായം ബാധിക്കുന്നത് പ്രതിരോധിക്കാനും ആരോഗ്യവും സൗന്ദര്യവുമുള്ള മുടി വളരാനും സഹായിക്കും. മുട്ടയുടെ വെള്ള, ചെറുപയർ, ട്യൂണ മത്സ്യം, ഓട്സ്, ചിക്കൻ ബ്രെസ്റ്റ്, ബ്രോക്കോളി, ചോളം, കറുത്ത ബീൻസ് , കോളിഫ്ലവർ, ബദാം, കശുഅണ്ടി, പിസ്ത, മത്തങ്ങക്കുരു, റാഗി, പീനട്ട് ബട്ടർ, ചീര തുടങ്ങിയവ പ്രോട്ടീൻ സമ്പന്നമായ ഭക്ഷണങ്ങളാണ്.