narendra-modi

ഭോപ്പാൽ: മോദിയുടെ ജന്മദിനവുമായി ബന്ധപ്പെട്ട് സർദാർ സരോവർ അണകെട്ട് മുൻനിശ്ചയിച്ചതിൽ
നിന്നും നേരത്തെ തുറന്നുവെന്ന് മദ്ധ്യപ്രദേശ് ആഭ്യന്തര മന്ത്രി ബാലാ ബച്ചൻ. അണക്കെട്ടിൽ വെള്ളം കൂടിയതോടെ ഇത് മദ്ധ്യപ്രദേശിലെ അഞ്ച് ജില്ലകളിലെ ദുരിതാശ്വാസ പ്രവർത്തനങ്ങളെ ബാധിച്ചുവെന്നും മന്ത്രി കുറ്റപ്പെടുത്തി. മാത്രമല്ല ഗുജറാത്ത് സർക്കാർ സംഘടിപ്പിച്ച നമാമി നർമദാ മഹോത്സവത്തിന്റെ ഭാഗമായി നേരത്തെ തന്നെ സരോവർ അണകെട്ട് നിറച്ചിരുന്നതായും ബാലാ ബച്ചൻ ചൂണ്ടിക്കാട്ടി.

നർമദാ നിയന്ത്രണ അതോറിറ്റിയുടെ നിർദ്ദേശപ്രകാരമായിരുന്നെങ്കിൽ ഒക്ടോബർ പകുതിയോടെ മാത്രമേ അണകെട്ട് നിറയുമായിരുന്നുവെന്നും മദ്ധ്യപ്രദേശ് ആഭ്യന്തര മന്ത്രി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായാണ് ഒരു മാസം മുൻപേ തന്നെ നിറച്ചത്. അണകെട്ട് അതിന്റെ പരമാവധി ജലനിരപ്പായ 138.68മീറ്റർ നിറഞ്ഞുകഴിഞ്ഞ ശേഷമാണ് അവിടെ മോദി തന്റെ ജന്മദിനത്തിന്റെ ഭാഗമായി പുഷ്‌പാർച്ചന നടത്തിയത്.