ന്യൂഡൽഹി: കുടിവെള്ള ക്ഷാമം, തൊഴിലില്ലായ്മ എന്നിങ്ങനെ നിരവധി പ്രശ്നങ്ങളുണ്ടെങ്കിലും തങ്ങൾക്ക് ഇന്ത്യ സ്വർഗമാണെന്ന് പാക് അഭയാർത്ഥികൾ. 150 ഓളം ഹിന്ദു കുടുംബങ്ങളാണ് പാകിസ്ഥാനിൽ നിന്ന് ഡൽഹിയിലെ വാസിറാബാദിലെത്തിയത്.
താൽക്കാലിക ടെന്റുകളിലാണ് ഇവർ താമസിക്കുന്നത്. സർക്കാർ ഇങ്ങോട്ടേക്ക് തിരിഞ്ഞ് നോക്കുന്നില്ലെന്ന പരാതി ഇവർക്കുണ്ട്. സർക്കാരിൻറെ തിരിച്ചറിയൽ കാർഡൊന്നും ഇല്ലാത്തതിനാൽ ജോലി കിട്ടാൻ ബുദ്ധിമുട്ടുണ്ടെന്ന് അഭയാർത്ഥികൾ പറയുന്നു. അതേസമയം ഇത്രയൊക്കെ കഷ്ടപ്പാടുകൾ സഹിക്കുന്നുണ്ടെങ്കിലും സ്വന്തം മണ്ണിൽ തിരിച്ചെത്താൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും, പേടികൂടാതെ ജീവിക്കാൻ സാധിക്കുന്നുണ്ടെന്നും ഇവർ പറയുന്നു.