mamtha-

കൊൽക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭാര്യ യെശോദ ബെന്നും ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും തമ്മിൽ അപ്രതീക്ഷിതമായി കണ്ടുമുട്ടി. കൊൽക്കത്ത വിമാനത്താവളത്തിൽ വച്ചായിരുന്നു സംഭവം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്താൻ മമത ഡൽഹിക്ക് പോകുന്നതിനിടെ ടെർമിനലിൽ വച്ച് കണ്ടുമുട്ടുകയായിരുന്നു.

ജാർഖണ്ഡിലെ ധൻബാദിൽ രണ്ടു ദിവസത്തെ സന്ദർശനത്തിന് ശേഷം ബംഗാളിലെ കല്യാണേശ്വരി ക്ഷേത്രത്തിലേക്ക് പോകുകയായിരുന്നു യെശോദ ബെൻ. വിമാനത്താവളത്തിൽ കണ്ടുമുട്ടിയ യെശോദ ബെന്നിനോട് മമത സുഖവിവരങ്ങൾ അന്വേഷിച്ചു. കൂടാതെ യെശോദ ബെന്നിന് മമത ഒരു സാരി സമ്മാനിക്കുകയും ചെയ്തു.

West Bengal CM Mamata Bannerjee on Tuesday had a chance encounter with PM Narendra Modi’s wife Jashodaben at the #Kolkata airport. Banerjee greeted her and both exchanged pleasantries. The TMC supremo also gifted her a saree. pic.twitter.com/2DVuIYOEsL

— Indrojit | ইন্দ্রজিৎ (@iindrojit) September 17, 2019


അതേസമയം,​ ഡൽഹിയിലെത്തിയ മമതാ ബാനർജി ഇന്ന് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. ബംഗാളിലെ വിവിധ പ്രശ്നങ്ങൾ പ്രധാനമന്ത്രിയുമായി ചർച്ച ചെയ്യാനാണ് മമതയുടെ കൂടിക്കാഴ്ച. ഒപ്പം പ്രധാനമന്ത്രിക്ക് മധുര പലഹാരങ്ങൾ സമ്മാനിക്കുകയും ചെയ്യും. ഇന്നലെ മോദിയുടെ 69ാം പിറന്നാളിന് മമത ജന്മദിനാശംസകൾ നേർന്നിരുന്നു.