ബംഗളൂർ: വീട്ടിലെ കുടുംബ വഴക്കിനിടെ തുടർന്ന് ഭാര്യയ്ക്ക് നേരെ ഭർത്താവെറിഞ്ഞ കല്ല് കൊണ്ട് അയൽവാസിക്ക് ദാരുണാന്ത്യം. ബംഗളൂരുവിലെ ജെ.ജെ നഗറിലാണ് നാടിനെ നടുക്കിയ സംഭവം. കല്ലേറ് കൊണ്ട് അയൽവാസിയായ ലളിതമ്മ (50) ആണ് മരിച്ചത്.
മഞ്ജുനാഥും ഭാര്യ സുനന്ദയും തമ്മിൽ സ്ഥിരം അടിപിടിയും വഴുക്കുമാണ്. സംഭവം നടന്ന ദിവസം മഞ്ജുനാഥ് സുനന്ദയെ മർദ്ദിക്കാൻ തുടങ്ങിയ ബഹളം കേട്ടാണ് ലളിതമ്മ എത്തിയത്. മഞ്ജുനാഥിൽനിന്ന് സുനന്ദയെ രക്ഷിക്കാൻ ശ്രമിച്ച ലളിതമ്മയെയും മഞ്ജുനാഥ് ആക്രമിച്ചു. തുടർന്ന് സുനന്ദയ്ക്ക് നേരെ കല്ലെറിയുകയായിരുന്നു. എന്നാൽ കല്ല് മാറി ലളിതമ്മയ്ക്ക് കൊള്ളുകയായിരുന്നു. ബോധം നഷ്ടപ്പെട്ട ലളിതമ്മയെ ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ ജെ.ജെ നഗർ പൊലീസ് മഞ്ജുനാഥിനെതിരെ കേസെടുത്തു. ഇയാൾ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു.