ആവണി മാസം പിറന്നതിൽ പിന്നെ എവിടെയും വിളവെടുപ്പാണ്. പാടത്തിലും പറമ്പിലും ജലാശയത്തിലുമൊക്കെ അതുണ്ട്. കഥയന്വേഷിച്ച് കഴക്കൂട്ടത്ത് ചെന്നപ്പോൾ കണ്ടത് കുറച്ച് ചെറുപ്പക്കാരെയാണ്. എല്ലാവരും ഐ.ടി രംഗത്തുള്ളവരാണ്. ടെക്കികളുടെ കൃഷി എന്ന് പറഞ്ഞാൽ ഒരു കൗതുകം ആർക്കും തോന്നും. എന്നാൽ കഴക്കൂട്ടത്തെ ഫിഷ് വേൾഡ് അക്വപോണിക്സിൽ എത്തിയാൽ ആ കൗതുകങ്ങളെല്ലാം വിസ്മയങ്ങളാകും. കഴക്കൂട്ടത്തെ ഒരു കൂട്ടം ചെറുപ്പക്കാർ നടത്തുന്ന മീൻ കൃഷിയുടെ വിശേഷങ്ങൾ കാണാം.
വീഡിയോ