1. രാജ്യത്ത് ഇ സിഗരറ്റുകള്‍ നിരോധിച്ചതായി ധനമന്ത്രി നിര്‍മലാ സീതാരാമന്‍. ഇസിഗരറ്റുകളുടെ നിര്‍മ്മാണം, ഇറക്കുമതി, കയറ്റുമതി, വില്‍പന, ശേഖരണം, പരസ്യം തുടങ്ങിയവയെല്ലാം നിരോധിച്ചു എന്ന് നിര്‍മലാ സീതാരാമന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇ സിഗരറ്റുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്താനുള്ള ഓര്‍ഡിനന്‍സ് പരിശോധിക്കാന്‍ മന്ത്രിതല സമിതിയെ പ്രധാന മന്ത്രിയുടെ ഓഫീസ് ചുമതലപ്പെടുത്തി ഇരുന്നു.
2. ഇ സിഗരറ്റ് നിരോധനം ആദ്യമായി ലംഘിക്കുന്നവര്‍ക്ക് ഒരു വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും ചുമത്താനാണ് ആരോഗ്യ മന്ത്രാലയത്തിന്റെ ശുപാര്‍ശ. ഇ സിഗരറ്റ് മൂലം ഗുരുതരമായ ശ്വാസകോശ രോഗങ്ങള്‍ ഉണ്ടാവുന്നു എന്ന് കണ്ടെത്തി ഇരുന്നു. ഇ സിഗരറ്റ് ഉപയോഗം വര്‍ധിക്കുന്നത് പരിഗണിച്ച് ന്യൂയോര്‍ക്കില്‍ നിരോധനം ഏര്‍പ്പെടുത്തി ഇരുന്നു
3. പി.എസ്.സി പരീഷാ ക്രമക്കേടില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സര്‍ക്കാരിനും ഡി.ജി.പിയ്ക്കും സി.ബി.ഐയ്ക്കും ഹൈക്കോടതിയുടെ നോട്ടീസ്. നോട്ടീസ് അയച്ചുള്ള കോടതി നടപടി, ക്രമക്കേടില്‍ സി.ബി.ഐ അന്വേഷണം ആവശ്യമില്ല എന്ന് സര്‍ക്കാരും പി.എസ്.സിയും പറയുന്നതിന്റെ കാരണം വ്യക്തമാക്കണം എന്ന് ആവശ്യപ്പെട്ട്. പി.എസ്.സി പരീക്ഷാ ക്രമക്കേടില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഉദ്യോഗാര്‍ത്ഥികള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെ ആണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
2. ക്രമക്കേടിനെ കുറിച്ച് ഇപ്പോള്‍ ശരിയായ ദിശയിലല്ല അന്വേഷണം നടക്കുന്നത് എന്ന ആശങ്ക മുന്‍നിറുത്തി ആണ് ഉദ്യോഗാര്‍ത്ഥികള്‍ കോടതിയെ സമീപിച്ചത്. ആഴത്തില്‍ ഉള്ള അന്വേഷണം സി.ബി.ഐയ്ക്ക് മാത്രമേ സാധ്യമാകൂ എന്ന് ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു. അതേസമയം, ഹര്‍ജിയിലെ ആരോപണങ്ങള്‍ ഗുരുതരം ആണെന്ന് കോടതി നിരീക്ഷണം. സംസ്ഥാനത്തെ ഒരു പ്രധാന പരീക്ഷാ നടത്തിപ്പ് സംവിധാനത്തിന്റെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യുന്ന രീതിയിലാണ് പരീക്ഷാ തട്ടിപ്പിനെ കുറിച്ചുള്ള ആരോപണം ഉയര്‍ന്നിരിക്കുന്നത് എന്ന് കോടതി. പ്രത്യേകസംഘം കേസില്‍ അന്വേഷണം നടത്തി വരികയാണ് എന്നും കേസില്‍ അറസ്റ്റ് അടക്കം ഉള്ള കാര്യങ്ങള്‍ നടന്നിട്ടുണ്ട് എന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
4. വെള്ളിയാഴ്ച തിരുവനന്തപുരം ജില്ലയില്‍ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ കൂട്ട അവധിയെടുക്കും. പള്ളിക്കലില്‍ വനിതാ ഡോക്ടറെ രോഗിയുടെ ബന്ധുക്കള്‍ കയ്യേറ്റം ചെയ്ത സംഭവത്തില്‍ നടപടി ഉണ്ടാകാത്തതില്‍ പ്രതഷേധിച്ചാണ് തീരുമാനം. സംഭവത്തില്‍ പ്രതഷേധിച്ച് കഴിഞ്ഞ ദിവസം ഒരു മണിക്കൂര്‍ ഡോക്ടര്‍മാര്‍ ഒപി ബഹിഷ്‌കരിച്ചിരുന്നു. ഡോക്ടര്‍ പരാതി നല്‍കിയെങ്കിലും ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ല
5. കൊച്ചി കപ്പല്‍ശാലയില്‍ നിര്‍മ്മാണത്തില്‍ ഇരിക്കുന്ന നാവികസേനയുടെ ഐ.എന്‍.എസ് വിക്രാന്ത് എന്ന കപ്പലില്‍ നിന്ന് ഹാര്‍ഡ് ഡിസ്‌ക്കുകള്‍ മോഷണം പോയ സംഭവത്തില്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചു. രാജ്യത്ത് നിര്‍മ്മിക്കുന്ന ആദ്യ വിമാനവാഹിനിക്കപ്പലില്‍ നിന്ന് നാല് ഹാര്‍ഡ് ഡിസ്‌ക്കുകളാണ് മോഷണം പോയിരിക്കുന്നത്. ഇതിനു പുറമെ ചില അനുബന്ധ ഉപകരണങ്ങളും കാണാതായിട്ടുണ്ട്.
6. ജമ്മുകശ്മീരില്‍ തടവിലാക്കിയ രാഷ്ട്രീയ നേതാക്കളെ 18 മാസത്തിനുള്ളില്‍ വിട്ടയക്കുമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്. ജമ്മുവിലെ കത്രയില്‍ പരിപാടിക്കിടെ ആയിരുന്നു ജിതേന്ദ്രയുടെ പരാമര്‍ശം. കശ്മീരിലെ സ്ഥിതി 1975ലെ അടിയന്തരാവസ്ഥക്ക് സമാനമാണെന്ന് ചില പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ വിമര്‍ശിച്ചിരുന്നു.മുന്‍ മുഖ്യമന്ത്രിയായ ഫാറൂഖ് അബ്ദുല്ലയെ കൂടാതെ ഉമര്‍ അബ്ദുല്ല, മെഹ്ബൂബ മുഫ്തി തുടങ്ങി പല രാഷ്ട്രീയ പാര്‍ട്ടികളുടെയും നേതാക്കള്‍ കശ്മീരില്‍ വീട്ടുതടങ്കലിലാണ്.
7. പൊതുവായ ഒരു ഭാഷ ഉള്ളത് രാജ്യത്തെ വികസനത്തിന് ഗുണം ചെയ്യുമെന്ന് നടന്‍ രജനികാന്ത്. ഹിന്ദി ദിനാചരണത്തോട് അനുബന്ധിച്ച് നടന്ന പരിപാടിയില്‍ 'ഒരു രാജ്യം ഒരു ഭാഷ' എന്ന ആശയത്തിന് വേണ്ടി ജനങ്ങള്‍ മുന്നിട്ടിറങ്ങണമെന്ന ആഭ്യന്തര മന്ത്രി അമിത് ഷായുടെ പരാമര്‍ശത്തിലാണ് രജനികാന്തിന്റെ പ്രതികരണം. എന്നാല്‍, ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചാല്‍ തമിഴ്നാട് അടക്കമുള്ള ഭക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളും ചില ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളും അംഗീകരിക്കില്ലെന്നും രജനികാന്ത് വ്യക്തമാക്കി.
8. ഇന്തോനേഷ്യയില്‍ പെണ്‍കുട്ടികളുടെ വിവാഹപ്രായം 19 വയസാക്കി. നേരത്തെ ഇത് 16 വയസായിരുന്നു. ഇത് സംബന്ധിച്ച ബില്ല് ഇന്തോനേഷ്യന്‍ പാര്‍ലമെന്റ് ഏകപക്ഷീയമായി പാസാക്കിയെന്നാണ് സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇത് സംബന്ധിച്ച വിവരങ്ങള്‍ ഇന്തോനേഷ്യന്‍ പാര്‍ലമെന്റ് വെബ് സൈറ്റും പുറത്തുവിട്ടിട്ടുണ്ട്.നേരത്തെ ആണ്‍കുട്ടികള്‍ക്ക് 19 വയസും പെണ്‍കുട്ടികള്‍ക്ക് 16 വയസുമായിരുന്നു ഇന്തോനേഷ്യയിലെ വിവാഹ പ്രായം.
9. പ്രധാനമന്ത്രി നരേന്ദ്രമോദിയെപ്പറ്റി വീണ്ടും സിനിമ ഒരുങ്ങുന്നു. പ്രശസ്ത സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. 'മന്‍ ബൈരഗി' എന്ന് പേരിട്ടിരിക്കുന്ന സിനിമ പുറം ലോകമറിയാത്ത പ്രധാനമന്ത്രിയുടെ ജീവിതമാണ് ചര്‍ച്ച ചെയ്യുക. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി
10. ഷെയ്ന്‍ നിഗം, എസ്തര്‍ അനില്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷാജി എന്‍ കരുണ്‍ സംവിധാനം ചെയ്ത 'ഓള്' എന്ന ചിത്രത്തിന്റെ ട്രെയ്ലര്‍ പുറത്തെത്തി. നേരത്തേ ഐ.എഫ്.എഫ്.ഐ ഗോവയിലും കൊല്‍ക്കത്ത ഫിലിം ഫെസ്റ്റിവലിലും ശ്രദ്ധ നേടിയ ചിത്രത്തിന്റെ തീയേറ്റര്‍ റിലീസ് ഈ വെള്ളിയാഴ്ചയാണ്. ഷാജി എന്‍ കരുണിന്റെ കഥയ്ക്ക് ടി ഡി രാമകൃഷ്ണനാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്
11. ഫിസിക്സിനും രസതന്ത്രത്തിനും നോബല്‍ സമ്മാനം ലഭിച്ച ഏക വ്യക്തി എന്ന നിലയില്‍ ശ്രദ്ധേയയായ ശാസ്ത്രജ്ഞയാണ് മാഡം ക്യൂറി. മാഡം ക്യൂറിയുടെ ജീവിത കഥ പ്രമേയമാകുന്ന സിനിമ ഒരുങ്ങുകയാണ്. റേഡിയോ ആക്ടീവ് എന്ന ചിത്രത്തിലാണ് മാഡം ക്യൂറിയുടെ ജീവിത കഥ പറയുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു