ഒറ്റത്തവണ പ്രമാണപരിശോധന
കാറ്റഗറി നമ്പർ 56/2019 പ്രകാരം കോളേജ് വിദ്യാഭ്യാസവകുപ്പിൽ സംഗീത കോളേജുകളിലെ സപ്പോർട്ടിംഗ് ആർട്ടിസ്റ്റ് ഇൻ വോക്കൽ ഫോർ ഡാൻസ് തസ്തികയിലേക്ക് 26, 27, 28 തീയതികളിൽ പി.എസ്.സി. ആസ്ഥാന ഓഫീസിൽ വച്ച് ഒറ്റത്തവണ പ്രമാണപരിശോധന നടത്തും. അറിയിപ്പ് ലഭിക്കാത്തവർ ജി.ആർ. 2 എ വിഭാഗവുമായി ബന്ധപ്പെടണം (ഫോൺ : 0471-2546447).
അഭിമുഖം
കാറ്റഗറി നമ്പർ 155/2018 പ്രകാരം ആരോഗ്യവകുപ്പിൽ ജൂനിയർ കൺസൾട്ടന്റ് (ജനറൽ സർജറി) (ഒന്നാം എൻ.സി.എ.- എസ്.ഐ.യു.സി. നാടാർ) തസ്തികയിലേക്ക് 20 ന് രാവിലെ 9.30 ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും. ഉദ്യോഗാർത്ഥികൾ രാവിലെ 8 മണിക്ക് ഹാജരാകണം. വിശദാംശങ്ങൾ പ്രൊഫൈലിൽ ലഭിക്കും. ഇത് സംബന്ധിച്ച് വ്യക്തിഗത അറിയിപ്പ് നൽകുന്നതല്ല. കൂടുതൽ വിവരങ്ങൾക്ക് ജി.ആർ 1 സി വിഭാഗവുമായി ബന്ധപ്പെടണം (ഫോൺ : 0471-2546325).