sdpi

ഈരാട്ടുപേട്ട: ഈരാട്ടുപേട്ട നഗരസഭാ ചെയർപേഴ്സനായി വിജയിച്ച എൽ.ഡി.എഫ് സ്ഥാനാർത്ഥി രാജിവച്ചു. എസ്.ഡി.പി.ഐ അംഗങ്ങളുടെ വോട്ടിൽ വിജയിച്ചത് കൊണ്ടാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി ചെയർപേഴ്സൻ സ്ഥാനം രാജിവച്ചത്. എൽ.ഡി.എഫിന്റെ ലൈലാ പരീത് ആണ് വിജയിച്ചശേഷം രാജി സമർപ്പിച്ചത്. സത്യപ്രതിജ്ഞക്ക് ശേഷമാണ് ലൈലാ പരീത് നഗരസഭ സെക്രട്ടറിക്ക് രാജിക്കത്ത് നൽകിയത്.

തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് 10 വോട്ടാണ് ഉള്ളത്. യു.ഡി.എഫിന് 12 വോട്ടുണ്ട്. എന്നാൽ നാല് അംഗങ്ങളുള്ള എസ്.ഡി.പി.ഐ എൽ.ഡി.എഫിനെ പിന്തുണച്ചതോടെയാണ് ലൈലാ പരീത് വിജയിച്ചത്. ജനപക്ഷത്തിൻ രണ്ടംഗങ്ങളുണ്ടെങ്കിലും ഇവർ തിരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. എസ്.ഡി.പി.ഐ പിന്തുണയിൽ ഭരണം വേണ്ട എന്ന പാർട്ടി തീരുമാനത്തെ തുടർന്നാണ് രാജി. യു.ഡി.എഫിലെ വി.എം സിറാജിനെയാണ് ലൈലാ പരീത് പരാജയപ്പെടുത്തിയത്. യു.ഡി.എഫ് പിന്തുണയിൽ ചെയർമാനായിരുന്ന വി.എം കബീറിനെതിരെ യു.ഡി.എഫ് തന്നെ കൊണ്ടുവന്ന അവിശ്വാസം പാസായതിനെ തുടർന്നാണ് വീണ്ടും തിരഞ്ഞെടുപ്പ് നടത്തിയത്