university-college

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിലെ വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കെ.എസ്.യു, എ.ഐ.എസ്.എഫ് സ്ഥാനാർത്ഥികൾ നൽകിയ പത്രികകൾ കൂട്ടത്തോടെ തള്ളി. ചട്ടപ്രകാരമല്ല പത്രികകൾ നൽകിയതെന്നും നാമനിർദ്ദേശ പത്രികയിൽ പിഴവുകളുണ്ടെന്നും ചൂണ്ടിക്കാട്ടിയാണു പത്രികകൾ തള്ളിയത്.

ജനറൽ സീ​റ്റി​ൽ അ​ട​ക്കം എ​ട്ട് സ്ഥാ​നാ​ർത്ഥി​ക​ളാ​ണ് പ​ത്രി​ക ന​ല്‍​കി​യി​രു​ന്ന​ത്. ഇതിൽ 'ദ പ്രസിഡന്റ്', 'ദ വൈസ് പ്രസിഡന്റ്' എന്നിങ്ങനെ സ്ഥാനപ്പേരുകൾസൂചിപ്പിച്ചില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് പത്രിക തള്ളിയതെന്ന് കെ.എസ്.യു പറഞ്ഞു. 20 വർഷങ്ങൾക്കു ശേഷമാണ് കെ.എസ്.യു യൂണിവേഴ്‌സിറ്റി കോളേജിൽ മത്സരിക്കാനൊരുങ്ങിയത്. പ​ത്രി​ക ത​ള്ളി​യ​തി​നെ​തി​രെ കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്ന് കെ​.എ​സ്‍.​യു അ​റി​യി​ച്ചു.

കാമ്പസിൽ നടന്ന സംഘർഷത്തിൽ സഹപ്രവർത്തകനെ എസ്.എഫ്.ഐക്കാർ തന്നെ കുത്തി പരിക്കേൽപ്പിച്ച സംഭവത്തിന് പിന്നാലെയാണ് കെ.എസ്.യു യൂണിവേഴ്‌സിറ്റി കോളേജിൽ യൂണിറ്റുകൾ തുടങ്ങിയത്.