മൊഹാലി: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി-20 മത്സരത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കൊഹ്ലിയുടെ ക്യാച്ചാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലായിക്കൊണ്ടിരിക്കുന്നത്. നവദീപ് സൈനിയുടെ പന്തിൽ ക്വിന്റൺ ഡികോക്കിനെയാണ് കൊഹ്ലി ഫ്ലൈയിങ് ക്യാച്ചിലൂടെ പുറത്താക്കിയത്. ഉയർന്നു താഴ്ന്ന് വന്ന പന്തിന് നേരെ ചാടി കോഹ്ലി കയ്യിലൊതുക്കുകയായിരുന്നു.
മിഡ് ഓഫിലേക്ക് വന്ന പന്താണ് കോഹ്ലി പിടിച്ചത്. 37 പന്തിൽ 52 റൺസെടുത്ത് മികച്ച ഫോമിൽ നിൽക്കുകയായിരുന്നു ദക്ഷിണാഫ്രിക്കയുടെ ക്യാപ്റ്റൻ. ഈ സമയത്താണ് കളിയുടെ ഗതി തന്നെ മാറ്റിയ ക്യാപ്റ്റന്റെ ക്യാച്ച്. തൊട്ടുപിന്നാലെ വാൻഡർ ഡസനെ പുറത്താക്കാന്‍ രവീന്ദ്ര ജഡേജയെടുത്ത റിട്ടേണ്‍ ക്യാച്ചും മനോഹരമായ ഒന്നായിരുന്നു.
What a sensational catch by Virat Kohli #IndvsSA pic.twitter.com/QLpvJUD8IU
— SumitSamhaLega (@sumitsamhaLega) September 18, 2019