ന്യൂഡൽഹി: കേരള ഹൈക്കോടതി ചീഫ്ജസ്റ്റിസ് ഹൃഷികേശ് റോയി ഉൾപ്പെടെ നാല് ജഡ്‌ജിമാരെ സുപ്രീംകോടതി ജഡ്‌ജിമാരായി നിയമിക്കാനുള്ള കോളീജിയം ശുപാർശ കേന്ദ്രസർക്കാർ അംഗീകരിച്ചു. ഹിമാചൽ പ്രദേശ് ചീഫ് ജസ്റ്റിസ് വി. രാമ സുബ്രഹ്മണ്യം. പഞ്ചാബ് - ഹരിയാന ചീഫ് ജസ്റ്റിസ് കൃഷ്ണ മുരാരി, രാജസ്ഥാൻ ചീഫ് ജസ്റ്റിസ് എസ്. രവീന്ദ്ര ഭട്ട് എന്നിവരാണ് സുപ്രീംകോടതിയിലേക്ക് ഉയർത്തപ്പെട്ട മറ്റ് ജഡ്ജിമാർ. ഇവരുടെ നിയമനത്തോടെ സുപ്രീംകോടതിയിലെ ജഡ്ജിമാരുടെ എണ്ണം 34 ആയി.