ജില്ലാറോളർ
സ്കേറ്റിംഗ്
തിരുവനന്തപുരം : ജില്ലാ റോളർ സ്കേറ്റിംഗ് ചാമ്പ്യൻഷിപ്പ് ഇൗമാസം 21, 22 തീയതികളിൽ നാലാഞ്ചിറ നവജീവൻ ബഥനി വിദ്യാലയത്തിൽ നടക്കും. സ്പീഡ് സ്കേറ്റിംഗ് , റോളർ ഹോക്കി മത്സരങ്ങൾ 26 മുതൽ 29 വരെ സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കും. പങ്കെടുക്കാൻ ബന്ധപ്പെടേണ്ട നമ്പർ 9447131264,9846048635.
ടേബിൾ ടെന്നിസ്
ചാമ്പ്യൻഷിപ്പ്
തിരുവനന്തപുരം : ജില്ലാ അഡ്ഹോക്ക് കമ്മിറ്റി സംഘടിപ്പിക്കുന്ന ടേബിൾ ടെന്നിസ് ചാമ്പ്യൻഷിപ്പ് ശനിയാഴ്ച കവടിയാർ ജി.എസ്.കെ പിംഗ്പോംഗ് സെന്ററിൽ നടക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9400042634, 7012496174.
കോഴിക്കോട് നടന്ന സംസ്ഥാന പവർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ 105 കി. ഗ്രാം വിഭാഗത്തിൽ സ്വർണം നേടിയ ബി. ഉണ്ണികൃഷ്ണൻ നായർ. വഞ്ചിയൂർ വീരകേരള ജിംഖാന അംഗമാണ്.
ഉസ്ബക്കിസ്ഥാനിലെ താഷ്കെന്റിൽ നടക്കുന്ന ഇൻഡിപെൻഡൻസ് കപ്പ് ഹാൻഡ് ബാൾ ചാമ്പ്യൻഷിപ്പിനുള്ള ഇന്ത്യൻ ടീമിൽ അംഗമായ ശിവപ്രസാദ്.