ബ്രസ്സൽസ്: കാശ്മീർ വിഷയത്തിൽ ഇന്ത്യക്ക് പിന്തുണയുമായി യൂറോപ്യൻ യൂണിയൻ എം.പിമാർ. മികച്ച ജനാതിപത്യ രാജ്യമാണ് ഇന്ത്യയെന്നും എന്നാൽ ഇന്ത്യയിലേക്ക് ഭീകരർ എത്തുന്നത് പാകിസ്ഥാനിൽ നിന്നാണെന്നും യുറോപ്യൻ യൂണിയനിലെ എം.പിമാർ വ്യക്തമാക്കി. പാകിസ്ഥാൻ ഭീകരർക്കു സംരക്ഷണം നൽകുകയാണെന്നുമാണ് എം.പിമാരായ റൈസാർഡ് സാർനെക്കിയുടെയും ഫുൾവിയോ മാർട്ടസെല്ലോയുടെയും നിലപാട്.
പോളണ്ടിലെ യൂറോപ്യൻ കൺസർവേറ്റീവുകളും റിഫോമിസ്റ്റുകളും ഇന്ത്യയെ പിന്തുണച്ച് രംഗത്തെത്തി. ഇന്ത്യ ലോകത്തിലെ തന്നെ മികച്ച ജനാതിപത്യ രാജ്യമാണെന്നാണെന്നാണ് അവർ വിശേഷിപ്പിച്ചത്. ഇന്ത്യ ലോകത്തിലെ മികച്ച ജനാധിപത്യരാജ്യമാണ്. ഇന്ത്യയിലും ജമ്മു കശ്മീരിലും നടക്കുന്ന ഭീകരപ്രവർത്തനങ്ങളാണു നമ്മൾ ശ്രദ്ധിക്കേണ്ടത്. ഈ ഭീകരർ ചന്ദ്രനിൽ നിന്നു വന്നവരല്ല. അവർ അയൽ രാജ്യത്തു നിന്നു വന്നതാണ്. നമ്മൾ ഇന്ത്യയെ പിന്തുണയ്‌ക്കേണ്ടിയിരിക്കുന്നു.’- സാർനെക്കി വ്യക്തമാക്കി.
കാശ്മീരിൽ പ്രശ്നം കൂടാൻ ആരെയും അനുവദിക്കരുതെന്നാണ് ചർച്ച തുടങ്ങവെ യൂറോപ്യൻ യൂണിയന്‍ മന്ത്രി ടൈറ്റി ടപ്പുറൈനൻ പറഞ്ഞത്. ചർച്ചയിലൂടെയുള്ള പരിഹാരമാണ് ഇക്കര്യത്തിൽ വേണ്ടത്. രാഷ്ട്രീയ പരിഹാരമാണു വേണ്ടത്. അതിന് കശ്മീരി ജനതയുടെ താൽപര്യങ്ങളെ ബഹുമാനിക്കണമെന്നും അവർ കൂട്ടിച്ചേർത്തു. ആണവായുധങ്ങൾ ഉപയോഗിക്കുമെന്ന പാക്കിസ്ഥാന്റെ ഭീഷണി യൂറോപ്യൻ യൂണിയനും ഭീഷണിയാണെന്ന് മാർട്ടസെല്ലോ പറഞ്ഞു. പാക്കിസ്ഥാന്‍ യൂറോപ്പിലും ഭീകരാക്രമണങ്ങൾ നടത്താൻ പദ്ധതിയിടുന്നുണ്ടെന്നും മാർട്ടസെല്ലോ കൂട്ടിച്ചേർത്തു.