മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
സഹായാഭ്യർത്ഥന സ്വീകരിക്കും. സ്വജന ശത്രുത വർദ്ധിക്കും. ഉപരിപഠനത്തിന് അവസരം.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
അസാദ്ധ്യമായ കാര്യങ്ങൾ സാധിക്കും. വിദേശബന്ധം വർദ്ധിക്കും. സർവാദാരങ്ങളും നേടും.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
സമഗ്ര ചിന്തയും ലക്ഷ്യബോധവും വർദ്ധിക്കും. ഉന്നതസ്ഥാനമാനങ്ങൾ ലഭിക്കും. സ്വസ്ഥതയും സമാധാനവും.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
വിശ്വസ്ത സേവനം. കാര്യങ്ങൾ പരിഗണിക്കും. ആശ്വാസം അനുഭവപ്പെടും.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
ആരോഗ്യം വർദ്ധിക്കും. ഉപരിപഠനത്തിന് ചേരും. പണച്ചെലവ് വർദ്ധിക്കും.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
നിക്ഷേപം വർദ്ധിക്കും. ആരോപണങ്ങളിൽനിന്നും മുക്തി. വിദേശയാത്ര പുറപ്പെടും.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
പ്രത്യുപകാരം ചെയ്യും. വിദഗ്ദ്ധോപദേശം സ്വീകരിക്കും. പദ്ധതികൾ നടപ്പാക്കും.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
സ്ഥാനമാനങ്ങൾ ലഭിക്കും. നിയമസഹായം തേടും. പ്രവൃത്തി പരിചയം ഗുണം ചെയ്യും.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
ഉദ്യോഗമാറ്റമുണ്ടാകും. ആനുകൂല്യങ്ങൾ ലഭിക്കും. വാക്കുകൾ ശ്രദ്ധിക്കണം.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി).
വിശ്വസ്ത സേവനം. കാര്യങ്ങൾ പരിഗണിക്കും. അബദ്ധമുണ്ടാകാതെ ശ്രദ്ധിക്കും.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
പ്രശസ്തി പത്രം ലഭിക്കും. കാലോചിതമായ മാറ്റം. വിജയശതമാനം വർദ്ധിക്കും.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി).
മുൻകോപം നിയന്ത്രിക്കും. ആദ്ധ്യാത്മിക പ്രവൃത്തികൾ, മനസമാധാനമുണ്ടാകും.