തിരുവനന്തപുരം: ഓടിക്കൊണ്ടിരിക്കുന്ന കെ.എസ്.ആർ.ടി.സി ബസിൽ നിന്നും സ്കൂൾ കുട്ടികൾ തെറിച്ചു വീണു. തിരുവനന്തപുരം മോഡൽ സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥികളായ അൻഷാദ്, ഷംനാദ് എന്നിവർക്കാണ് പരിക്കേറ്റത്. കോവളത്ത് വച്ച് ഇന്ന് രാവിലെയാണ് അപകടം നടന്നത്. പരിക്കേറ്റ വിദ്യാർത്ഥികളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല.