kochi-metro

കൊ​ച്ചി: യാത്രക്കാർക്ക് വീണ്ടും നിരക്കിളവുമായി കൊച്ചി മെട്രോ. ഇന്ന് മുതൽ ഈ മാസം 30 വരെ ടിക്കറ്റിൽ 20 ശതമാനം ഇളവാണ് ലഭിക്കുക. കൊച്ചി മെട്രോ തൈക്കുടം വരെ സർവീസ് ആരംഭിച്ച ശേഷം യാത്രക്കാരുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്. ഇ​തിന്റെ ഭാ​ഗ​മാ​യി കെ.​എം.​ആ​ർ.​എ​ൽ പ്ര​ഖ്യാ​പി​ച്ച 50 ശതമാനം ഇളവ് നൽകിയിരുന്നു. എന്നാൽ, ഈ നിരക്കിന്റെ കാലാവധി കഴിഞ്ഞ ദിവസം അവസാനിക്കെയാണ് പുതിയ നിരക്കിളവുമായി കൊച്ചിമെട്രോ വീണ്ടും എത്തുന്നത്. വ്യാ​ഴാ​ഴ്ച മു​ത​ൽ 20 ശ​ത​മാ​നം കി​ഴി​വ് ടി​ക്ക​റ്റ് നി​ര​ക്കി​ൽ ലഭി​ക്കും.

ഗ്രൂ​പ്പാ​യി ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്യു​ന്ന​വ​ർ​ക്ക് ഉ​ൾ​പ്പെ​ടെ 20 ശ​ത​മാ​നം കി​ഴി​വു​ണ്ടാ​കും.‌‌‌ 30 ദി​വ​സ​ത്തെ ട്രി​പ്പ് പാ​സു​ള്ള​വ​ർ​ക്ക് 30 ശ​ത​മാ​ന​വും 60 ദി​വ​സ​ത്തെ ട്രി​പ്പ് പാ​സു​ള്ള​വ​ർ​ക്ക് 40 ശ​ത​മാ​ന​വും ആ​യി​രി​ക്കും കി​ഴി​വ്. നി​ല​വി​ലി​തു യ​ഥാ​ക്ര​മം 25, 33 ശ​ത​മാ​ന​മാ​ണ്. കൊ​ച്ചി വ​ൺ കാ​ർ​ഡു​ള്ള​വ​ർ​ക്ക് 25 ശ​ത​മാ​നം കി​ഴി​വു​ണ്ടാ​കും. മെട്രോ ടിക്കറ്റിലെ ഇളവു കുറച്ചെങ്കിലും യാത്രക്കാരുടെ താൽപര്യം കണക്കിലെടുത്താണു ഇളവ് കാലാവധി നീട്ടാൻ തീരുമാനിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച മെട്രോയിൽ യാത്ര ചെയ്തവരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞിരുന്നു. ഈ മാസം 25 വരെ മെട്രോ സ്റ്റേഷനുകളിൽ സൗജന്യ പാർക്കിംഗ് സൗകര്യവും ഉണ്ടാകും.