1. മലപ്പുറത്ത് മണല്‍ലോറി ഉടമയില്‍ നിന്ന് കൈക്കൂലി വാങ്ങിയ രണ്ട് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. മനുപ്രസാദ്, ഹാരിസ് എന്നിവരെ ആണ് പൊലീസ് സസ്‌പെന്‍ഡ് ചെയ്തത്. മണല്‍ക്കടത്ത് സക്വാഡിലെ ഉദ്യോഗസ്ഥര്‍ പണം വാങ്ങിയത് മമ്പാടുവച്ച്. സംഭവം സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷിക്കുമെന്ന് തൃശ്ശൂര്‍ റേഞ്ച് ഐ.ജി പറഞ്ഞു. പൊലീസ് സഞ്ചരിച്ച ഇരുചക്ര വാഹനത്തില്‍ ലോറി ഇടിച്ചിട്ടും കേസ് എടുത്തില്ല. കേസ് ഒതുക്കിയത് 50,000 രൂപ കൈക്കൂലി വാങ്ങി. കൈക്കൂലി വാങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു.
2. യു.എന്‍.എ സാമ്പത്തിക തിരിമറി കേസില്‍ ദേശീയ പ്രസിഡന്റ് ജാസ്മിന്‍ ഷായ്ക്ക് എതിരെ വിമാന താവളങ്ങളില്‍ ലുക്ക് ഔട്ട് സര്‍ക്കുലര്‍. കേന്ദ്ര വിദേശകാര്യ മന്ത്രാലയം ആണ് ലുക്ക് ഔട്ട് സര്‍ക്കുലര്‍ ഇറക്കിയത്. ഏത് വിമാന താവളത്തില്‍ എത്തിയാലും ജാസ്മിന്‍ ഷായെ അറസ്റ്റ് ചെയ്യാന്‍ നിര്‍ദേശം. ക്രൈംബ്രാഞ്ച് അപേക്ഷ പ്രകാരം ആണ് കേന്ദ്ര സര്‍ക്കാര്‍ നടപടി. വിദേശത്ത് ആയതിനാല്‍ ആണ് ജാസ്മിന്‍ ഷായ്ക്ക് അടക്കം നാല് പ്രതികള്‍ക്ക് എതിരെ സര്‍ക്കുലര്‍ ഇറക്കിയത്.
3. നേരത്തേ വാര്‍ത്താ മാദ്ധ്യമങ്ങളില്‍ അടക്കം ഇവര്‍ക്ക് എതിരെ ക്രൈംബ്രാഞ്ച് ലുക്ക് ഔട്ട് നോട്ടീസ് പുറത്ത് ഇറക്കിയിരുന്നു. കേസില്‍ ആകെ എട്ട് പ്രതികളാണ് ഉള്ളത്. പ്രതികള്‍ പേര് മാറ്റി പല ഇടങ്ങളില്‍ ഒളിവില്‍ താമസിക്കുന്നത് ആയി വിവരം കിട്ടിയിട്ടുണ്ട് എന്നാണ് നേരത്തേ ക്രൈം ബ്രാഞ്ചിന്റെ ലുക്കൗട്ട് നോട്ടീസില്‍ പറഞ്ഞിരുന്നത്. പ്രതികളെ കുറിച്ച് വിവരം കിട്ടുന്നവര്‍ ഉടനടി പൊലീസില്‍ വിവരം അറിയിക്കണം എന്ന് വിവിധ പത്രങ്ങളിലായി പ്രസിദ്ധീകരിച്ച ലുക്കൗട്ട് നോട്ടീസില്‍ പറയുന്നു.
4. പാലാരിവട്ടം പാലം അഴിമതിയില്‍ മുന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞിന് എതിരെ വീണ്ടും ടി.ഒ സൂരജ്. ക്രമക്കേട് നടന്നത് മന്ത്രിയുടെ അറിവോടെ എന്ന് സൂരജ്. ഇബ്രാഹിംകുഞ്ഞ് ഉത്തരവ് ഇട്ടതിന്റെ രേഖകള്‍ ഫയലില്‍ ഉണ്ട്. റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ കേരളയുടെ എംഡി ആയിരുന്ന മുഹമ്മദ് ഹനീഷാണ് തുക അനുവദിക്കാന്‍ ശുപാര്‍ശ ചെയ്തത്. സൂരജിന്റെ പ്രതികരണം കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ട് പോകുന്നതിനിടെ. പാലം അഴിമതിയില്‍ മുന്‍ പൊതുമരാമത്ത് മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനെ കുറ്റപ്പെടുത്തി സൂരജ് കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ സത്യവാങ്ങ് മൂലം നല്‍കിയിരുന്നു.
5. മരടിലെ ഫ്ളാറ്റ് സമുച്ചയങ്ങള്‍ പൊളിച്ച് നീക്കാന്‍ സുപ്രീംകോടതി അനുവദിച്ച സമയ പരിധി നാളെ അവസാനിക്കും. 23ന് ചീഫ് സെക്രട്ടറി നേരിട്ട് ഹാജരായി റിപ്പോര്‍ട്ട് നല്‍കാന്‍ ആണ് കോടതി ഉത്തരവ്. എന്നാല്‍ വിധി നടപ്പാക്കാന്‍ ഇതുവരെ സ്വീകരിച്ച നടപടികളും ഫ്ളാറ്റ് ഉടമകളുടെ എതിര്‍പ്പും മുന്‍നിറുത്തി സത്യവാങ് മൂലം നല്‍കാന്‍ ആണ് സര്‍ക്കാര്‍ തീരുമാനം എന്ന് സൂചനയുണ്ട്. വിദേശത്ത് ആയിരുന്ന ചീഫ് സെക്രട്ടറി ഇന്ന് തിരിച്ച് എത്തുന്നതോടെ ഇക്കാര്യത്തില്‍ തീരുമാനമാകും. ഇതുവരെ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കി മരട് നഗരസഭ സെക്രട്ടറി ചീഫ് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്.
6. തുടര്‍ നടപടി സര്‍ക്കാര്‍ നിര്‍ദ്ദേശം ലഭിച്ചതിനു ശേഷം മാത്രം മതി എന്നാണ് നഗരസഭയുടെ തീരുമാനം. ഈ മാസം ഇരുപതിനകം മരടിലെ ഫ്ളാറ്റ് സമുച്ചയങ്ങള്‍ പൊളിച്ച് നീക്കി റിപ്പോര്‍ട്ട് നല്‍കാനാണ് സുപ്രീംകോടതി സംസ്ഥാന ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടത്. കേന്ദ്ര സര്‍ക്കാരിന്റെയും അറ്റോര്‍ണി ജനറലിന്റെയും സഹായം തേടാന്‍ സര്‍ക്കാര്‍ ആലോചിച്ച് ഇരുന്നെങ്കിലും സുപ്രീംകോടതി വിധി നടപ്പാക്കണം എന്ന നിലപാടില്‍ ആണ് കേന്ദ്രം. മരട് കേസില്‍ ഇനി യാതൊരു ഹര്‍ജിയും സ്വീകരിക്കരുത് എന്ന് സുപ്രീംകോടതി നിര്‍ദേശിച്ചിട്ട് ഉണ്ട്. അതേസമയം,ഫ്ളാറ്റ് പൊളിക്കല്‍ ചോദ്യം ചെയ്ത് ഫ്ളാറ്റ് ഉടമ ഹൈക്കോടതിയെ സമീപിച്ചു. നഗര സഭയുടെ നിര്‍ദേശം നിയമാനുസൃതം അല്ലെന്നും ഫ്ളാറ്റ് ഉടമ ചൂണ്ടിക്കാട്ടി.