to-sooraj-

മൂവാറ്റുപുഴ: പാലാരിവട്ടം ഫ്ളൈഓവർ അഴിമതിക്കേസിൽപൊതുമരാമത്ത് വകുപ്പ് മുൻ സെക്രട്ടറി ടി.ഒ.സൂരജ് ഉൾപ്പടെ നാല് പ്രതികളെയും മൂവാറ്റുപുഴ വിജിലൻസ് ജഡ്ജി ഡോ. ബി. കലാംപാഷ ഒക്ടോബർ മൂന്ന് വരെ റിമാൻഡ് ചെയ്തു. . പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി 24-ന് പരിഗണിക്കും. സെപ്തംബർ 30 നാണ് പ്രതികളെ വിജിലൻസ് ആന്റ് ആന്റി കറപ്ഷൻ ബ്യൂറോ എറണാകുളം യൂണിറ്റ് അറസ്റ്റ് ചെയ്തത്. പ്രതികൾ കഴിഞ്ഞ 21 ദിവസമായി മൂവാറ്റുപുഴ സബ് ജയിലിലാണ്. ആർ.ഡി.എക്സ് പ്രോജക്ട്സ് എം.ഡി സുമിത് ഗോയൽ, ആർ .ബി .ഡി .സി .കെ ജോയിന്റ് ജനറൽ മാനേജർ എം.ടി.തങ്കച്ചൻ , കിറ്റ്കോ ജനറൽ മാനേജർ ബെന്നി പോൾഎന്നിവരാണ് ടി.ഒ.സൂരജിനെകൂടാതെ റിമാൻഡിലുള്ളത്.