കേരളത്തിൽ പടർന്നു പന്തലിച്ചു കൊണ്ടിരിക്കുന്ന വ്യാവസായമാണ് കാറ്ററിംഗ് സർവീസുകൾ. ഹോട്ടലുകളിൽ നടക്കുന്ന ഭക്ഷ്യാസുരക്ഷാ പരിശോധനകൾ ഒന്നും കാറ്ററിംഗ് രംഗത്ത് ഫലപ്രദമായി നടക്കുന്നില്ല. നല്ല കിടമത്സരമുള്ള ഈ മേഖലയിൽ അനേകം പേർ ഉപജീവനം നടത്തുന്നുണ്ടെന്നതും അംഗീകരിക്കുന്നു. എന്നാൽ കാറ്ററിംഗ് മേഖലയിലെ ഒരു വിഭാഗം കുറഞ്ഞ റേറ്റിൽ ഓർഡർ പിടിക്കുകയും ഗുണനിലവാരമില്ലാത്ത ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്യുകയുമാണെന്നാണ് ഭക്ഷ്യസുരക്ഷാ മേഖലയിൽ പെട്ടവർ തന്നെ സാക്ഷ്യപ്പെടുത്തുന്നത്.
കാറ്ററിംഗ് ആവശ്യങ്ങൾക്കായി ഗുണനിലവാരം കുറഞ്ഞ എണ്ണയും പാലും പാലുത്പന്നങ്ങളും മത്സ്യവും മാംസവും എത്തിക്കാൻ തമിഴ്നാട്ടിൽ നിന്നുള്ള പ്രത്യേക ഏജന്റുമാർ ഉണ്ടെന്നാണ് അറിവ്. ഈ രംഗത്ത് അധികാരികളുടെ ശ്രദ്ധ അടിയന്തരമായി പതിയേണ്ടതുണ്ട്. കുറ്രക്കാർക്കെതിരെ കർശന നടപടി സ്വീകരിച്ചാൽ മാത്രമേ ഇത്തരം ജനവഞ്ചനകൾ അവസാനിപ്പിക്കാനാകൂ.
സുഗതൻ എൽ. ശൂരനാട്.
ഫോൺ 9496241070