തിരുവനന്തപുരം: വ്യക്തി ജീവിതത്തോടൊപ്പം സാമൂഹിക കാര്യങ്ങളിലും സ്ത്രീകൾ സജീവമായി ഇടപെടണമെന്ന് മന്ത്രി കെ.കെ. ശൈലജ. സ്ത്രീകൾക്ക് എതിരായ പ്രശ്നങ്ങൾ ഒറ്റയടിക്ക് പരിഹരിക്കാനാകില്ല. എങ്കിലും നിരന്തരമായ പരിശ്രമങ്ങളിലൂടെ വലിയ മാറ്റം വരുത്താനാകുമെന്നും മന്ത്രി വ്യക്തമാക്കി. വനിത ശിശുവികസന വകുപ്പിന് വേണ്ടി സി ഡിറ്റ് തയ്യാറാക്കുന്ന കേരള വിമെമൻ' വെബ് പോർട്ടലിന് വേണ്ടി വെൺപാലവട്ടം സമേതിയിൽ സംഘടിപ്പിച്ച 'കേരള സ്ത്രീ ഇന്നലെ ഇന്ന് നാളെ' ദ്വിദിന ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സംസ്ഥാന പ്ലാനിംഗ് ബോർഡ് അംഗം ഡോ. മൃദുൽ ഈപ്പൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വനിതാ ശിശു വികസന വകുപ്പ് ഡയറക്ടർ ടി.വി. അനുപമ, ജെൻഡർ അഡ്വൈസർ ഡോ. ടി.കെ. ആനന്ദി, വനിത വികസന കോർപറേഷൻ മാനേജിംഗ് ഡയറക്ടർ വി.സി. ബിന്ദു, വനിതാ കമ്മിഷൻ അംഗം ഇ.എം. രാധ, സി ഡിറ്റ് വെബ് സർവീസസ് വകുപ്പ് മേധാവി ബിജു എസ്.ബി തുടങ്ങിയവർ സംസാരിച്ചു.
തുടർന്ന് നടന്ന ടെക്നിക്കൽ സെഷനുകളിൽ എഴുപതോളം വിദഗ്ദ്ധർ പങ്കെടുത്തു.