silpa-shetty

സോഷ്യൽ മീഡിയയിൽ സജീവമായി ഇടപെടുന്ന ബൊളീവുഡ് താരമാണ് ശിൽപ ഷെട്ടി. ശിൽപ പങ്കുവയ്ക്കുന്ന ഫിറ്റ്നസ് വീ‌ഡിയോകളും ആരാധകർ ഏറ്റെടുത്തിരുന്നു. എന്നാൽ ഇപ്പോൾ താരം ഷെയർ ചെയ്ത വീഡ‌ിയോയ്ക്കെതിരെയാണ് വിമർശനം ഉയരുകയാണ്. ശിൽപ കുടുംബത്തോടൊപ്പം ഡാൻസ് ചെയ്യുന്ന വീഡിയോ ആണത്. എന്നാൽ ഡാൻസിനിടയിൽ പാത്രങ്ങൾ എറിഞ്ഞു പൊട്ടിക്കുന്നതും വീഡിയോയിൽ കാണുന്നുണ്ട്.

ഇതിനെതിരെയാണ് വിമർശനം ഉയരുന്നത്. ശിൽപയുടെ പ്രവൃത്തി ഒരു താരത്തിന് ചേന്നതല്ല. പരിസ്ഥിതിയെ കുറിച്ച് ചിന്തിക്കാതെയാണ് ശിൽപ ഷെട്ടിയുടെ ഇങ്ങനെയൊക്കെ ചെയ്യുന്നത്.. ആ പാത്രങ്ങൾ ഉണ്ടാക്കിയ ആൾക്കാരുടെ അദ്ധ്വാനത്തെ കുറിച്ച് പോലും ചിന്തിച്ചില്ലല്ലോ എന്നും ആരാധകർ ചോദിക്കുന്നു. പണം കൂടുതലുള്ളതിന്റെ ഹുങ്കാണ് ശിൽപ കാണിക്കുന്നതെന്നും ഒരാൾ കുറിക്കുന്നു. ഇൻസ്റ്റഗ്രാമിലാണ് താരം വീഡിയോ പങ്കുവച്ചിരിക്കുന്നത്.

View this post on Instagram

Break a plate.. saves washing up😅😂🤣Had soooo much fun tonight @opadubai , Thankyou my dearest @shirinmorani @oudaysingh. Soooo many laughs ,great energy , company and food . A Perfect night .Shattering all the negativity with the shattering of plates and dancing such a great concept .. to many more happy nights , Cheers, #Opa!! #gratitude #frienda #fabnight #dubaidiaries #foodie #love #opa #platebreaking #goodvibes #positivity

A post shared by Shilpa Shetty Kundra (@theshilpashetty) on