മൊഹാലി: മൊഹാലിയിൽ നടന്ന മത്സരത്തിന് ശേഷം ക്രിക്കറ്റ് താരം ധവാൻ പങ്കുവച്ച വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. രോഹിത് ശർമ്മയെപൊലെ തന്നെ സ്‌നേഹമുള്ള അച്ഛനാണ് രവീന്ദ്ര ജഡേജയും. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയുടെ തിരക്കിനിടയിലും അവൾ മക്കൾക്കു വേണ്ടി സമയം കണ്ടെത്തിയിരുന്നു. മകൾക്ക് വേണ്ടി വാങ്ങിയ കളിപ്പാട്ടം ബാഗിൽ വയ്ക്കുന്ന വീഡിയോ ആണ് ധവാൻ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്.
ഇന്ത്യൻ ടീം ബസ്സിൽ നിന്നെടുത്ത വീഡിയോ ആണിത്. ഇതിൽ ജഡേജയും രോഹിതും കുഞ്ഞുങ്ങൾക്കായി വാങ്ങിയ സമ്മാനങ്ങളെ കുറിച്ചാണ് സംസാരിക്കുന്നത്. അത് എന്ത് സമ്മാനമാണെന്ന് ധവാൻ രോഹിതിനോട് ചോദിക്കുമ്പോൾ അതറിയില്ലെന്നും ഭംഗി കണ്ടപ്പോൾ വാങ്ങിയതാണെന്നും രോഹിത് പറയുന്നുണ്ട്.
കഴിഞ്ഞ ഡിസംബറിലാണ് രോഹിതിന് പെൺകുഞ്ഞ് ജനിച്ചത്. സമൈറ ശർമ്മ എന്നാണ് രോഹിത്തിന്റെ കുഞ്ഞിന്റെ പേര്.