babul-supriyo

ന്യൂഡൽഹി: കൊൽക്കത്തയിലെ ജാദവ്പുർ യൂണിവേഴ്‌സിറ്റിയിൽ എ.ബി.വി.പി സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കാനെത്തിയ കേന്ദ്ര സഹമന്ത്രി ബാബുൽ സുപ്രിയോയെ ഇടത് വിദ്യാർത്ഥി സംഘടനകൾ തടഞ്ഞുവച്ചതായി റിപ്പോർട്ട്. യൂണിവേഴ്‌സിറ്റിയിലെത്തിയ കേന്ദ്രമന്ത്രിക്കെതിരെ വിദ്യാർത്ഥികൾ മുദ്യാവാക്യം മുഴക്കുകയും ഒരു മണിക്കൂറോളം മന്ത്രിയെ തടഞ്ഞുവച്ചതായും ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

എസ്.എഫ്.ഐ അടക്കമുള്ള വിദ്യാർത്ഥി സംഘടനകൾ കേന്ദ്രമന്ത്രിയെ തടഞ്ഞ് ഗോ ബാക്ക് വിളിക്കുകയായിരുന്നു. തുടർന്ന് അദ്ദഹം സർവകലാശാല കാമ്പസിൽ നിന്ന് മടങ്ങാൻ ഒരുങ്ങവെ വിദ്യാർത്ഥികൾ അദ്ദേഹത്തിന്റെ തലമുടിയിൽ പിടിച്ചു വലിക്കുകയും തള്ളുകയും ചെയ്തുവെന്നും പരാതിയുണ്ട്. വിദ്യാർത്ഥികളുടെ പെരുമാറ്റം തന്നെ വിഷമിച്ചിച്ചുവെന്നും രാഷ്ട്രീയം കളിക്കാനല്ല ക്യാമ്പസിലെത്തിയതെന്നും മന്ത്രി സംഭവത്തിൻ ശേഷം പി.ടി.ഐ വാർത്താ ഏജന്‍സിയോട് പറഞ്ഞു പറഞ്ഞു.

നക്‌സലുകളെന്ന് സ്വയം വിശേഷിപ്പിച്ചുകൊണ്ട് വിദ്യാർത്ഥികൾ തന്നെ പ്രകോപിപ്പിക്കാൻ ശ്രമിച്ചെന്നും കേന്ദ്ര സഹമന്ത്രി ആരോപിക്കുന്നു. സർവകലാശാല വി.സി സുരഞ്ജൻ ദാസ് വിദ്യാർത്ഥികളുമായി ചർച്ച നടത്തിയെങ്കിലും അവർ പിരിഞ്ഞുപോയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം സംഭവത്തെ അതീവ ഗൗരവത്തോടെയാണ് കണുന്നതെന്ന് പശ്ചിമ ബംഗാൾ ഗവർണർ ജഗ്ദീപ് ധൻക‍ പ്രതികരിച്ചു. സംസ്ഥാനത്തെ ക്രമസമാധാന നിലയലുടെ പ്രതിഫലനമാണ് സംഭവമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ നിർദേശിച്ചിട്ടുണ്ടെന്ന് ചീഫ് സെക്രട്ടറി ഗവർണറെ അറിയിച്ചിട്ടുണ്ട്.