actor-nagarjuna

ഹെെദരബാദ്: തെലുങ്ക് നടൻ നാഗാർജുനയുടെ ഫാംഹൗസിൽ നിന്ന് അഴുകിയ മൃതദേഹം കണ്ടെടുത്തു. തെലങ്കാനയിലെ രങ്കറെഡ്ഡിയിൽ പാപ്പിറെഡ്ഡിഗുഡയിലുള്ള ഫാംഹൗസിൽ നിന്നാണ് അഴുകിയ നിലയിൽ അജ്ഞാത മൃതദേഹം കണ്ടെത്തിയത്. ഫാംഹൗസിൽ ജോലിക്കാരാണ് മൃതദേഹം കണ്ടത്. ബുധനാഴ്ച നാഗാർജുന ജൈവ കൃഷി ആരംഭിക്കുന്നതിനായി ജോലിക്കാരെ കൃഷിസ്ഥലത്തേക്ക് വിട്ടിരുന്നു.

കൃഷിസ്ഥലത്ത് രൂക്ഷഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് ഫാംഹൗസ് തുറന്നു പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടത്. ഉടനെ തന്നെ ജോലിക്കാർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പ്രഥമിക പരിശോദധനയ്ക്ക് ശേഷം മൃതദേഹത്തിന് ആറ് മാസത്തെ പഴക്കമുളളതായി പോലീസ് പറഞ്ഞു. ഒരു വർഷം മുമ്പാണ് നാഗാര്‍ജുന കൃഷി ആരംഭിക്കുന്നതിനായി പാപ്പിറെഡ്ഡിഗുഡയില്‍ 40 ഏക്കർ ഭൂമി വാങ്ങിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.