കാലിഫോർണിയ: അശ്ലീല സിനിമാതാരമായ ജെസീക്ക ജെയിംസിനെ വീടിനുള്ളിൽ നിന്നും മരിച്ച നിലയിൽ കണ്ടെത്തി. കാലിഫോർണിയയിലുള്ള സാൻ ഫെർനാന്റോ വാലിയിലെ വീട്ടിൽ നിന്നുമാണ് ജെസീക്കയെ ജീവൻ വെടിഞ്ഞ അവസ്ഥയിൽ പൊലീസ് കണ്ടെത്തുന്നത്, ഈ വീട്ടിൽ നിന്നും പലതരത്തിലുള്ള നിരവധി മരുന്നുകളും കണ്ടെടുത്തതായി പൊലീസ് പറയുന്നു.
ചൊവ്വാഴ്ച വൈകുന്നേരത്തോടെ ഉച്ചസമയത്ത് ജെസീക്കയിൽ നിന്നും യാതൊരു വിവരവും അറിയാൻ കഴിയാതെ അന്വേഷിച്ചെത്തിയ ജെസ്സീക്കയുടെ മുൻ ഭർത്താവാണ് മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു. ജെസീക്കയ്ക് ഹൃദയാഘാതം സംഭവിച്ചുവെന്നാണ് പൊലീസിനോട് മുൻ ഭർത്താവ് പറഞ്ഞത്. പിന്നീട് ജെസ്സീക്കയുടേത് സ്വാഭാവിക മരണമാണെന്ന് മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർമാർ അറിയിച്ചു.
43 വയസുള്ള ജെസീക്കയുടെ യഥാർത്ഥ പേര് ജെസീക്ക റെഡ്‌ഡിങ് എന്നാണ്. 2002ൽ അമേരിക്കൻ അശ്‌ളീല സിനിമാ രംഗത്തേക്ക് എത്തിച്ചേർന്ന ജെസീക്ക നിരവധി ചിത്രങ്ങളിലൂടെ പ്രശസ്തയായിരുന്നു. പോൺ സിനിമാ രംഗത്ത് അനേക കാലം തുടരുന്ന നടീനടന്മാർക്ക് നൽകുന്ന ബഹുമതിയായ 'എ.വി.എം ഹാൾ ഒഫ് ഫേമി'ലെ അംഗത്വം കരസ്ഥമാക്കിയ ആളായിരുന്നു ജെസീക്ക.
അശ്ലീല സിനിമാ രംഗത്ത് വരും മുൻപ്, ജെസീക്ക മൂന്നുവർഷം അദ്ധ്യാപികയായി ജോലി ചെയ്തിരുന്നു. 'മറ്റൊരു മാലാഖ കൂടി യാത്രയായി. ജെസീക്കയെ ഒരിക്കൽ മാത്രമേ കണ്ടിട്ടുള്ളൂ. അന്ന് കണ്ടപ്പോൾ വളരെ സ്നേഹം നിറഞ്ഞ മികച്ച രീതിയിൽ വസ്ത്രം ധരിച്ച ഒരാളായിരുന്നു അവരെ ഞാൻ കണ്ടത്' ജെസീക്കയുടെ സഹ പോൺതാരം റിച്ചെൽ റയാൻ കുറിച്ചു.