മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
മുതിർന്നവരുടെ വാക്കുകൾ അനുസരിക്കും. ആത്മസംതൃപ്തി. സാമ്പത്തിക സഹായം ചെയ്യാനിടവരും.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
കർമ്മപദ്ധതികൾ പുനരാരംഭിക്കും. സഹോദരഗുണം. വിദേശയാത്രയ്ക്ക് അവസരം.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
പ്രയത്ന ഫലാനുഭവങ്ങൾ. അത്യധ്വാനം വേണ്ടിവരും. ഉന്നതരെ പരിചയപ്പെടും.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
ജീവിത സാഹചര്യങ്ങൾ മാറും. യുക്തിപൂർവം പ്രവർത്തിക്കും. കാര്യങ്ങൾ യാഥാർത്ഥ്യമാകും.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
ഉല്ലാസയാത്ര ചെയ്യും. പ്രതികൂല സാഹചര്യങ്ങൾ മാറും. വിജയശതമാനം വർദ്ധിക്കും.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
സൗഹൃദ ബന്ധം വർദ്ധിക്കും. കാര്യങ്ങൾ നടപ്പാക്കും. പ്രവർത്തന ശൈലിയിൽ മാറ്റം.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
പ്രശ്നങ്ങൾ പരിഹരിക്കും. കാര്യങ്ങൾ നിഷ്പ്രയാസം സാധിക്കും. സമ്മാനപദ്ധതികളിൽ വിജയിക്കും.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
പ്രവർത്തനശൈലിയിൽ മാറ്റം. തർക്കങ്ങൾ പരിഹരിക്കും. ആത്മബന്ധം വർദ്ധിക്കും.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
ദേവാലയ ദർശനം. പ്രവർത്തനങ്ങൾ ഉൗർജ്ജസ്വലമാകും. കാര്യങ്ങൾ മധുരമായി അവതരിപ്പിക്കും.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി).
അപഗ്രഥനം ചെയ്യാനുള്ള കഴിവ് വർദ്ധിക്കും. ഇൗശ്വരവിശ്വാസം വർദ്ധിക്കും. സഹായം നൽകും.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
ഉത്സാഹംവർദ്ധിക്കും. ആവശ്യങ്ങൾ പരിഗണിക്കും. അധികാര പരിധി വർദ്ധിക്കും.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി).
വിട്ടുവീഴ്ചാമനോഭാവം. സ്വസ്ഥതയും സമാധാനവും. സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധ.